LiveTV

Live

Saudi Arabia

അമേരിക്കയിലെ സൗദി അംബാസഡർ സൗദി ഉപപ്രതിരോധ മന്ത്രി സ്ഥാനങ്ങളില്‍ പുതിയ നിയമനം

അമേരിക്കയിലെ സൗദി അംബാസഡർ സൗദി  ഉപപ്രതിരോധ മന്ത്രി സ്ഥാനങ്ങളില്‍ പുതിയ നിയമനം

അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാനെ സൗദി ഉപപ്രതിരോധ മന്ത്രിയായി നിയമിച്ചു. സൗദി സ്പോർട്സ് ഫെഡറേഷൻ മേധാവി റീമ ബിൻത് ബൻദറിനെ അമേരിക്കൻ അംബാസഡറായും നിയമിച്ചു. സൽമാൻ രാജാവിൻ്റെ അഭാവത്തിൽ കിരീടാവകാശി മുഹമ്മ്ദ് ബിൻ സൽമാന്റേതാണ് രാജ വിജ്ഞാപനം. സൽമാൻ രാജാവ് കെയ്റോയിലായതിനാൽ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് രാജവിജ്ഞാപനമിറക്കിയത്. ഖാലിദ് ബിൻ സൽമാൻ - മുഹമ്മദ് ബിൻ സൽമാന്റെ സഹോദരനാണ്. നേരത്തെ റോയൽ സൗദി എയർഫോഴ്സിൽ രണ്ടാം ഉപസേനാധിപതിയായിരുന്നു. അതിനു ശേഷമാണ് അമേരിക്കൻ അംബാസഡറായി നിയമിതനായത്.

മുൻ സൗദി അംബാസഡറായിരുന്ന അമീർ ബൻദർ ബിൻ സുൽത്താന്റെ മകളാണ് റീമ ബൻദർ. അമേരിക്കയിൽ നിന്ന് മ്യൂസിയോളജിയിൽ ബിരുദം നേടിയ റീമ സൗദിയിൽ ആദ്യമായി സ്പോർട്സ് ഫെഡറേഷൻ മേധാവിയായ വനിത കൂടിയാണ്. വനിതാ ശാക്തീകരണത്തിലും സ്പോർട്സ് മേഖലയിലും സൗദിക്ക് പുതിയ മുഖം നൽകിയ വ്യക്തിത്വമാണ്. സൗദിയുടെ ആദ്യ വനിതാ അംബാസഡർ എന്ന പദവിയും അവർക്ക് ലഭിച്ചിരിക്കുകയാണ്. തെക്കൻ അതിർത്തിയിൽ സേവനം നൽകുന്ന സൈനികർക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നൽകാനും വിജ്ഞാപനമുണ്ട്.