LiveTV

Live

Saudi Arabia

സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി; 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായി  

വിവിധ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി; 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയായി  

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ചൈന സന്ദർശനം പൂര്‍ത്തിയായി. 46 ബില്യൺ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യൻ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ സന്ദർശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്.

സന്ദർശനത്തിന്റെ ആദ്യദിവസം തന്നെ ബെയ്ജിങിൽ സൗദി-ചൈന സംയുക്ത യോഗത്തിൽ കിരീടാവകാശി പങ്കെടുത്തു. നയതന്ത്രം, സാംസ്കാരികം, സാമ്പത്തിക വികസനം എന്നീ മേഖലകളിലൂന്നിയ ചർച്ചകളാണ് ദ്വദിന സന്ദർശനത്തിൽ നടന്നത്. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ കുറിച്ച ചർച്ചയായിരുന്നു ഇതിൽ പ്രധാനം. ചൈനയുടെ അയൽരാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ സൗഹൃദം മെച്ചപ്പെടുത്തുന്ന 'ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി. സൗദി-ചൈന ബിസിനസ് ഫോറത്തിൽ ജീസാനിലെ ചൈനീസ് സംരംഭമായ പാൻ ഏഷ്യ, സൗദി ട്രേഡ് ആൻറ് ഇൻവെസ്റ്റ്മെൻറ് മന്ത്രാലയം, ഇകണോമിക് ആൻറ് പ്ലാനിങ് മന്ത്രാലയം, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, സൗദി അരാംകോ എന്നിവർ പങ്കെടുത്തു. 2017ൽ സൽമാൻ രാജാവിന്റെ ചൈനീസ് സന്ദർശനത്തിൽ 45 കരാറുകളിൽ ഒപ്പുവെച്ചിരുന്നു.