LiveTV

Live

Saudi Arabia

സൗദിയിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കും; രണ്ട് വര്‍ഷം സാവകാശം അനുവദിക്കും  

സൗദിയിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കും; രണ്ട് വര്‍ഷം സാവകാശം അനുവദിക്കും  

സൗദിയിൽ നടന്നു വരുന്ന ഊർജ്ജിത സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ചില്ലറ വില്പന കേന്ദ്രങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ഇതിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബിനാമി ഇടപാട് തടയുന്നതിന്റെയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ചെറുകിട സ്ഥാപനങ്ങളിലും സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്. ബിനാമി തടയൽ നിയമം പരിഷ്‌കരിക്കാനും ആവശ്യമായ ഭേദഗതി വരുത്താനും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ഉന്നത സഭ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാവകാശം അനുവദിച്ചത്. കൂടാതെ ചെറുകിട സ്ഥാപനങ്ങളിലേക്ക് സ്വദേശികളുടെ നിക്ഷേപം ആകർഷിക്കാനും മന്ത്രാലയം നടപടി ആരംഭിക്കും. സ്വദേശികൾക്ക് ഈ രംഗത്ത് ആവശ്യമായ പരിശീലനം നൽകാൻ സർക്കാർ പദ്ധതി കാണുന്നുണ്ട്.

വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടെ പത്ത് സർക്കാർ സ്ഥാപങ്ങൾ സഹകരിച്ചാണ് ചില്ലറ വില്പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം സാധ്യമാക്കുക. കൂടാതെ പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായി 18 മാസത്തിനകം ചില്ലറ വില്പന കേന്ദ്രങ്ങളിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കാനും അധികൃതർ ഉദ്ദേശിക്കുന്നുണ്ട്.

ചില്ലറ വില്പന രംഗത്തേക്ക് പുതുതായി കടന്നുവരുന്നവർക്ക് 30 ദിവസത്തിനകം സ്ഥാപനത്തിനുള്ള പെർമിറ്റ് അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.