LiveTV

Live

Saudi Arabia

ലെവിയിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് തൊഴിൽ മന്ത്രാലയത്തോട് ശുറാ കൗൺസിൽ ആവശ്യം

ലെവിയിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് തൊഴിൽ മന്ത്രാലയത്തോട് ശുറാ കൗൺസിൽ ആവശ്യം

സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവിയിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് തൊഴിൽ മന്ത്രാലയത്തോട് ശുറാ കൗൺസിൽ ആവശ്യപ്പെട്ടു. സമ്പൂർണ സ്വദേശിവത്കരണം അസാധ്യമായ തൊഴിലുകളിലും സഥാപനങ്ങളിലും ലെവി ഏർപ്പെടുത്തരുതെന്നാണ് ശുറാ നിർദേശിച്ചത്.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ ലെവി ഏർപ്പെടുത്തുന്നത് രാജ്യത്തിന്റെ ആളോഹരി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ശൂറയിൽ ലെവി വിഷയം നിർദേശിച്ച ശൂറയിലെ സാമൂഹ്യ, കുടുംബകാര്യ സമിതി വനിത അംഗം റാഇദ അബുനയാൻ പറഞ്ഞു. ആളോഹരി വരുമാനം 20 മുതൽ 35 ശതമാനം വരെ ഉയർത്തണമെന്നതാണ് സൗദി വിഷൻ 2030 ലക്ഷ്യമാക്കുന്നതെന്നും റാഇദ പാഞ്ഞു.

ചാരിറ്റി സ്ഥാപനങ്ങളെയും ലെവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ശൂറ അഭിപ്രായപ്പെട്ടു. തൊഴിൽ മന്ത്രാലയത്തിന്റെ പഠനത്തിൽ ഇതും ഉൾപെട്ടിരിക്കണം. ചാരിറ്റി സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് നേരത്തെ വിവിധ വേദികളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് വിഷയങ്ങളും ശൂറ ബുധനാഴ്ച്ച ചർച്ചക്ക് എടുക്കുകയും തൊഴിൽ മന്ത്രാലയത്തോട് പഠനം നടത്താൻ ആവശ്യപ്പെടുകയും ചെയ്‌തത്‌.