LiveTV

Live

Saudi Arabia

സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: വാണിജ്യ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രതീക്ഷ

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ സന്ദര്‍ശനം വഴിത്തിരിവായി മാറുമെന്ന് കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പറഞ്ഞു

സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: വാണിജ്യ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രതീക്ഷ

സൗദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെ വമ്പിച്ച മാറ്റം വാണിജ്യ നിക്ഷേപ രംഗത്തുണ്ടാകും. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ സന്ദര്‍ശനം വഴിത്തിരിവായി മാറുമെന്ന് കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യ. പ്രതിവർഷ ഉഭയകക്ഷി വ്യാപാരം 9400 കോടി റിയാലായി ഉയർന്നിട്ടുണ്ട്. എണ്ണക്ക് പുറമെ ലോഹ ഉൽപന്നങ്ങൾ, ഓർഗാനിക് - ഇൻഓർഗാനിക് കെമിക്കൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, അലുമിനിയം, അലുമിനിയം ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന പ്രധാന ചരക്കുകൾ.

ധാന്യങ്ങൾ, വാഹനങ്ങൾ, വാഹന ഭാഗങ്ങൾ, യന്ത്രങ്ങൾ, യന്ത്രഭാഗങ്ങൾ, ഇരുമ്പ് ഉൽപന്നങ്ങൾ, കാസ്റ്റിംഗ് സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നവ. ഇരട്ടി നികുതി ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചിട്ടുണ്ട്. പുതിയ പ്രഖ്യാപനങ്ങള്‍ ഇരു രാജ്യങ്ങളുടെയും വാണിജ്യ രംഗത്ത് പുത്തനുണര്‍വുണ്ടാക്കും.