LiveTV

Live

Saudi Arabia

എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം: സല്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും ചര്‍ച്ച നടത്തി

സൌദിയും റഷ്യയും കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണ വില ഇടിയാതിരിക്കാന്‍ വിതരണം വെട്ടിക്കുറച്ചിരുന്നു.

എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം: സല്‍മാന്‍ രാജാവും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും ചര്‍ച്ച നടത്തി

സൌദി രാജാവ് സല്‍മാനും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി. ആഗോള വിപണയില്‍ എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ചര്‍ച്ചയില്‍ പ്രധാന വിഷയമായി. സൌദിയും റഷ്യയും കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണ വില ഇടിയാതിരിക്കാന്‍ വിതരണം വെട്ടിക്കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു സംഭാഷണം.