LiveTV

Live

Saudi Arabia

സൗദി കിരീടാവകാശിയുടെ ഏഷ്യാ പര്യടനം; പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി

സൗദി കിരീടാവകാശിയുടെ ഏഷ്യാ പര്യടനം; പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി

വന്‍കിട പദ്ധതികളും തടവുകാരെ വിട്ടയക്കാനുമുള്ള പ്രഖ്യാപനവും നടത്തി സൗദി കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. നയതന്ത്ര മേഖലയിലും നിക്ഷേപ രംഗത്തും മികച്ച കൂട്ടുകാരായി ഇരു രാജ്യങ്ങളും തുടരുമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സാമ്പത്തിക രംഗത്ത് നേട്ടമാണ് കിരീടാവകാശിയുടെ സന്ദര്‍ശനം പാകിസ്താനുണ്ടാക്കിയത്.

ഇന്ന് രാവിലെ രണ്ടായിരത്തി ഇരുന്നൂറോളം പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി സമ്മതം നല്‍കിയിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭ്യര്‍ഥനയിലായിരുന്നു ഇത്. അരാംകോയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രമടക്കം 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സൗദി പാകിസ്താനില്‍ നടത്തും. ഇതിന്റെ കരാറുകള്‍ ഒപ്പു വെച്ചു കഴിഞ്ഞു. വ്യവസായം, വൈദ്യുതി, പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍, കൃഷി-ഭക്ഷണം, ഖനനം എന്നീ മേഖലയിലാണ് ബാക്കിയുള്ള കരാറുകള്‍. ഇതടക്കം സുപ്രധാന പ്രഖ്യാപനങ്ങളാണ് സൗദി കിരീടാവകാശിക്ക് മുന്നില്‍ നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടിക്കാഴ്ചകളിലൂടെ ഊഷ്മളമായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു. രാജ്യത്തെ ഭരണ രാഷ്ട്രീയ രംഗത്തെ പാക് നേതാക്കള്‍ കിരീടാവകാശിയുമായി ചര്‍ച്ച നടത്തി. വൈകീട്ട് പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് കിരീടാവകാശിയെ യാത്രയാക്കി