LiveTV

Live

Saudi Arabia

അരാംകോ പെട്രോള്‍ പമ്പുകള്‍; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി

2021 ഓടെ നൂറുകണിക്കിന് പുതിയ പെട്രൊള്‍ പമ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറക്കും

അരാംകോ പെട്രോള്‍ പമ്പുകള്‍; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി

സൗദി അരാംകോ ആരംഭിക്കാനിരിക്കുന്ന പെട്രോള്‍ പമ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇതിന്റെ അന്തിമ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. 2021 ഓടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും.

സൗദി അരാംകോയും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടലും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അതും തുല്യ ഓഹരി പങ്കാളിത്തത്തോടെ. ഒരു ബില്യണ്‍ ഡോളറാണ് മുതല്‍ മുടക്ക്. തുടക്കത്തില്‍ നിലവില്‍ രാജ്യത്തെ ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികളുടെ 270 പമ്പുകള്‍ ഏറ്റെടുക്കും. ഇവയുടെ സേവന നിലവാരം ഉയര്‍ത്തുന്നതിന് സൗദി അരാംകോയും ടോട്ടലും ചേര്‍ന്ന് നവീകരിക്കും.

ഇതിന് പുറമെ 2021 ഓടെ നൂറുകണിക്കിന് പുതിയ പെട്രൊള്‍ പമ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറക്കും. ഉപഭോക്താക്കള്‍ക്ക് അത്യാധുനിക സൗകര്യങ്ങളടങ്ങിയ സേവനം ഈ രംഗത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി മുഖേന സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും.