LiveTV

Live

Saudi Arabia

സൗദി‌ കിരീടാവകാശി പാകിസ്ഥാനില്‍

നാളെ പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന കിരീടാവകാശി ചൊവ്വാഴ്ച ഇന്ത്യയിലെത്തും

സൗദി‌ കിരീടാവകാശി പാകിസ്ഥാനില്‍

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി‌ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനിലെത്തി. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കിരീടാവകാശിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ-സഹകരണ പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ഒപ്പു വെക്കുക. മറ്റന്നാളാണ് കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം.

മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സന്ദര്‍ശനം രണ്ടു ദിവസമാക്കി ചുരുക്കിയാണ് സൗദി‌ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാകിസ്ഥാനില്‍ എത്തിയത്. പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ ഇസ്‍ലാമാബാദില്‍ സ്വീകരിച്ചു. കിരീടാവകാശിക്കൊപ്പം വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരുമുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് നേരത്തെ ആറായിരം കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു സൗദി‌ അറേബ്യ. വന്‍കിട നിക്ഷേപ പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. ഇതില്‍ രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. വിവിധ മേഖലകളിലെ സൌദി സഹകരണം പാക് സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വുണ്ടാക്കും. നാളെ പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കി കിരീടാവകാശി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.