LiveTV

Live

Saudi Arabia

82 ബില്യന്‍ റിയാലിന്റെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സല്‍മാന്‍ രാജാവ്

സൗദി തലസ്ഥാനത്ത് 82 ബില്യൻ റിയാൽ മുടക്കിൽ 1281 പദ്ധതികൾക്കാണ് സൽമാൻ രാജാവ് തറക്കല്ലിട്ടത്

82 ബില്യന്‍ റിയാലിന്റെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സല്‍മാന്‍ രാജാവ്

റിയാദിൽ 82 ബില്യൻ റിയാൽ ചെലവില്‍ വിവധ പദ്ധതികൾ സൽമാൻ രാജാവ് ഉദ്‌ഘാടനം ചെയ്‌തു. റിയാദ് മേഖലയുടെ സമ്പൂർണ വികസനമാണ് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തൊഴിൽ, നിർമാണ മേഖലയിൽ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

സൗദി തലസ്ഥാനത്ത് 82 ബില്യൻ റിയാൽ മുടക്കിൽ 1281 പദ്ധതികൾക്കാണ് സൽമാൻ രാജാവ് തറക്കല്ലിട്ടത്. നഗരത്തിൻറെ ഹൃദയ ഭാഗത്തുള്ള അൽ ഹുകും കൊട്ടാരത്തിൽ ബുധനാഴ്ച്ച ചേർന്ന പ്രത്യക പരിപാടിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. റിയാദ് മേഖലയുടെ സമ്പൂർണ വികസനമാണ് പദ്ധതികളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ പറഞ്ഞു. സൗദി വിഷൻ 2030 താല്പര്യ പ്രകാരമാണ് ഭീമൻ സംഖ്യക്കുള്ള 1281 പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. തൊഴിൽ, കോൺട്രാക്ടിങ്, നിർമാണ മേഖലയിൽ വൻ ഉണർവുണ്ടാക്കുന്നതാവും പുതിയ പദ്ധതികൾ.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, അസിസ്റ്റന്റ് ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.