LiveTV

Live

Saudi Arabia

കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം ബന്ധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സൗദി അംബാസിഡര്‍

ഈ മാസം 19, 20 തിയതികളിലാണ് സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം

കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം ബന്ധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സൗദി അംബാസിഡര്‍

സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം നയതന്ത്ര ബന്ധത്തിലെ ഉജ്ജ്വല ഏടാകുമെന്ന് അംബാസിഡര്‍ അഹമ്മദ് ജാവേദ്. അടിസ്ഥാന സൗകര്യ വികസനമടക്കം വിവിധ മേഖലകളില്‍ ധാരണപത്രങ്ങളും കരാറുകളും കൈമാറും. വിവിധ നിക്ഷേപ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് റിയാദ് എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അംബാസിഡര്‍ പറഞ്ഞു.

ഈ മാസം 19, 20 തിയതികളിലാണ് സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം. കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്റെ ആദ്യത്തെ സന്ദര്‍ശനമാണിത്. നയതന്ത്ര തലത്തില്‍ ഇത് ഉജ്ജ്വല ദിനമാകും.

വൈവിധ്യമാര്‍ന്ന മേഖലകളില്‍ കരാറുകള്‍ പിറക്കും. അടിസ്ഥാന സൗകര്യ മേഖലകളിലാകും പ്രധാനപ്പെട്ടവ. സന്‍ര്‍ശനത്തിലൂടെ പരസ്പര നിക്ഷേപത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അംബാസിഡര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.എം ഡോ. സുബൈല്‍ അജാസ് ഖാന്‍, ഫസ്റ്റ് സെക്രട്ടറി ഹിഫ്സു റഹ്മാന്‍ എന്നിവരും സംബന്ധിച്ചു.