LiveTV

Live

Saudi Arabia

സൗദി എണ്ണ ഉൽപാദനം ഗണ്യമായി കുറയ്ക്കുമെന്ന് ഊർജ്ജ വ്യവസായ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ്

സൗദി  എണ്ണ ഉൽപാദനം ഗണ്യമായി കുറയ്ക്കുമെന്ന് ഊർജ്ജ വ്യവസായ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ്

സൗദി അറേബ്യ എണ്ണ ഉൽപാദനം ഗണ്യമായി കുറയ്ക്കുമെന്ന് ഊർജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ്. മാർച്ചിൽ പ്രതിദിന ഉൽപാദനം 9.8 ദശലക്ഷം ബാരലായി കുറയ്ക്കും. നിലവിൽ 11 ദശലക്ഷം ബാരലാണ് സൗദിയുടെ ഉത്പാദനം.

2018 അവസാനത്തിൽ എണ്ണക്ക് വിലയിടിവ് സംഭവിച്ച സാഹചര്യത്തിൽ റഷ്യയുമായി സഹകരിച്ചാണ് ഉത്പാദനം കുറക്കാൻ തീരുമാനിച്ചത്. സൗദിയുടെ എണ്ണ കയറ്റുമതി വിഹിതവും മാർച്ച് മുതൽ കുറക്കും. നിലവിലുള്ള പ്രതിദിനം 8.2 ദശലക്ഷം ബാരൽ എന്നതിൽ നിന്ന് 6.9 ദശലക്ഷം ബാരലായാണ് കുറക്കുക. എണ്ണ വിപണിയിൽ സമ്മർദ്ദ ശക്തിയായി സൗദി തുടരുമെന്നും ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാൻ സൗദി എണ്ണ ഭീമൻ കമ്പനിയായ അറാംകോക്ക് സാധിക്കും. സൗദി അരാംകോയുടെ ഓഹരികൾ വിപണിയിൽ ഇറക്കാൻ കിരീടാവകാശിയുടെ പ്രഖ്യാപനമുണ്ടായതും ഇതിൻറെ ലക്ഷണമാണ്. ന്യൂയോർക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ഓഹരി വിപണികളിൽ നിന്ന് സൗദിക്ക് ഓഹരി ആകർഷിക്കാനാവുമെന്നതാണ് വിഷൻ 2030 ലക്ഷ്യമെന്നും ഊർജ്ജ മന്ത്രി പറഞ്ഞു.