LiveTV

Live

Saudi Arabia

ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി; ഫലസ്തീന്‍ പ്രസിഡണ്ട് സൗദിയില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി; ഫലസ്തീന്‍ പ്രസിഡണ്ട് സൗദിയില്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ഫലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ്‌ അബ്ബാസ് സൗദിയില്‍ വെച്ച് ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഖുദുസ് തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള പരിശ്രമം തുടരുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

സൗദി ഭരണാധികാരി സൽമാൻ രാജാവ് റിയാദിലാണ് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്‌മൂദിനെ സ്വീകരിച്ചത്. ഫലസ്തീൻ പ്രശ്‌നം സൗദിയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും, ഖുദുസ് തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള പരിശ്രമം തുടരുമെന്നും കൊട്ടാരത്തിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ രാജാവ് പറഞ്ഞു. മേഖലയിലെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. വിദേശകാര്യ മന്ത്രി ഡോ ഇബ്രാഹിം അൽ അസ്സാഫ്, ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ് ആൻ തുടങ്ങിയ ഉന്നതരും ഫലസ്തീൻ പ്രസിഡന്റിന്റെ സംഘത്തിലുള്ള പ്രമുഖരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഫലസ്തീനുള്ള വിവിധ മേഖലകളിലേക്കുള്ള സഹായം സൗദി അറേബ്യ തുടരുന്നുണ്ട്.