LiveTV

Live

Saudi Arabia

ഹറമില്‍ സന്ദര്‍ശനം നടത്തി ബിന്‍ സല്‍മാന്‍

വികസനം പൂര്‍ത്തിയാകുന്നതോടെ ഹറമില്‍ പതിനെട്ടു ലക്ഷത്തി അന്‍പതിനായിരം തീർഥാടകകരെ ഉള്‍കൊള്ളാനാവും

ഹറമില്‍ സന്ദര്‍ശനം നടത്തി ബിന്‍ സല്‍മാന്‍

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ മക്ക ഹറമില്‍ സന്ദര്‍ശനം നടത്തി. മസ്ജിദുല്‍ ഹറാമില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കിരീടാവകാശി വിലയിരുത്തി. സൗകര്യങ്ങളും സംവിധാനങ്ങളും പരിശോധിച്ചാണ് അദ്ദേഹം മടങ്ങിയത്.

മസ്ജിദുല്‍ ഹറമില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ എത്തിയത്. മുന്നാമത് സൗദിവികസന പദ്ധതി എന്ന പേരില്‍ മസ്ജിദുല്‍ ഹറാമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

വികസനം പൂര്‍ത്തിയാകുന്നതോടെ ഹറമില്‍ പതിനെട്ടു ലക്ഷത്തി അന്‍പതിനായിരം തീർഥാടകകരെ ഉള്‍കൊള്ളാനാവും. ശീതീകരണ നിലയം, വാട്ടർ സ്റ്റേഷനുകൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങി 5 സുപ്രധാന പദ്ധതികളാണ് നടക്കുന്നത്.

മന്ത്രിമാരുമായെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, കഅ്ബക്കകത്തു പ്രാര്‍ത്ഥന നിര്‍വഹിച്ചു. കഅബയുടെ മുകളില്‍ കയറി വികസന പ്രവൃത്തികള്‍ നോക്കികണ്ടു. പ്രാര്‍ഥനകള്‍ക്ക് ശേഷം മന്ത്രാമിരുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്.