LiveTV

Live

Saudi Arabia

ഇന്ത്യ-സൗദി സഹകരണം ശക്തമാക്കുന്നതിന് കരാര്‍; സന്ദര്‍ശന വേളയില്‍ ഒപ്പു വെക്കും

സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരാറിന് അംഗീകാരം നല്‍കിയത്

ഇന്ത്യ-സൗദി സഹകരണം ശക്തമാക്കുന്നതിന് കരാര്‍; സന്ദര്‍ശന വേളയില്‍ ഒപ്പു വെക്കും

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി സുപ്രീം കോഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കാൻ സൗദി മന്ത്രി സഭ തീരുമാനിച്ചു. കിരീടാവകാശിയുടെ സന്ദർശന വേളയിൽ ഇതിന്റെ കരാര്‍ ഒപ്പുവെച്ചേക്കും.

സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യ, സൗദി സഹകരണം വിശാലമാക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ കൗൺസിൽ രൂപീകരണ കരാറിൽ ഒപ്പുവെക്കുന്നതിന് മന്ത്രിസഭ ചുമതലപ്പെടുത്തി. ഈ മാസം 19, 20 തീയതികളിൽ നടക്കുന്ന കിരീടാവകാശിയുടെ ഇന്ത്യ സന്ദർശന വേളയിൽ കരാർ ഒപ്പുവെച്ചേക്കും.

മുമ്പ് ഇരു രാജ്യങ്ങൾക്കുമിടയിൽ രൂപീകരിച്ച ഇന്ത്യ, സൗദി സഹകരണ കൗൺസിലിന്റെ അധ്യക്ഷൻ കൂടിയാണ് കിരീടാവകാശി. കൂടാതെ, കോഓർഡിനേഷൻ കൗൺസിലിൻറെ ഘടന രൂപപ്പെടുത്തുന്നതിനും കിരീടാവകാശിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, സൗദി ദീർഘകാല സൗഹൃദ ചരിത്രത്തിലേക്ക് കൂടുതൽ വ്യാപ്‌തി നൽകുന്നതായിരിക്കും സുപ്രീം കോഓർഡിനേഷൻ കൗൺസിൽ.