LiveTV

Live

Saudi Arabia

സൗദി ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും

ലവി അടയ്ക്കാത്ത, നിതാഖാത്തിൽ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് പൂർണമായും ഇളവ് ലഭിക്കും

സൗദി ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാർക്കുള്ള ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ ലെവിയാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്ക് ഇളവ് നല്‍കുക.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികള്‍ക്കായി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരിച്ചു ലഭിക്കുക. നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്കെല്ലാം സഹായ ആനുകൂല്യം ലഭിക്കും. സൽമാൻ രാജാവ് അംഗീകാരം നൽകിയ തീരുമാനം മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവുമെന്ന് തൊഴിൽ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.

ലെവി ഭാഗികമായി അടച്ചവർക്ക് അത്രയും സംഖ്യ തിരിച്ചു നൽകുകയും ബാക്കിവരുന്ന സംഖ്യ ഒഴിവാക്കുകയും ചെയ്യും. ലെവി അടയ്ക്കാത്ത, നിതാഖാത്തിൽ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് പൂർണമായും ഇളവ് ലഭിക്കും. ഇതിനായുള്ള നിബന്ധ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള "ഹാഫിസ്" സംവിധാനം വഴിയാണ് സംഖ്യ തിരിച്ചു നൽകുക.