LiveTV

Live

Saudi Arabia

ആഗോള എണ്ണ വിപണിയില്‍ മത്സരം മുറുകുന്നു

ആഗോള എണ്ണ വിപണിയില്‍ മത്സരം മുറുകുന്നു

മൂന്ന് ദിനം എണ്ണ വില ഉയരുന്നതിനിടെയാണ് അമേരിക്ക ഉത്പാദനം കൂട്ടിയത്. മികച്ച വില എണ്ണക്ക് ലഭിക്കാന്‍ ഈ മാസം മുതല്‍ സൗദി അറേബ്യ എണ്ണ വിതരണം കുറച്ചിരുന്നു. പിന്നാലെ ഒപെക് അംഗ രാജ്യമായ റഷ്യയും വിതരണം കുറച്ചു. ബാരലിന് അന്‍പത്തി രണ്ടില്‍ നിന്നിരുന്ന എണ്ണ വില അന്‍പത്തി മൂന്നിലേക്ക് കയറി. ഇതിനിടയിലാണ് വെനിസ്വേലയുടെ പൊതു എണ്ണക്കമ്പനിക്കെതിരായ യു.എസ് ഉപരോധം. ഇതോടെ വില അന്‍പത്തി മൂന്ന് കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. ഇതിനിടയിലാണ് വിലകയറ്റം കുറക്കാനും എണ്ണ കൂടുതല്‍ ഒഴുക്കാനുമുള്ള യുഎസ് തീരുമാനം. 53.66 ഡോളറില്‍ നിന്നിരുന്ന വിലയില്‍ ഇതോടെ 35 സെന്റിന്റെ ഇടിവുണ്ടായി.

ഇതോടെ സൗദിയും റഷ്യയും വിതരണ നിയന്ത്രണം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ്. വാര്‍ത്തകള്‍ക്കിടെ വില നിലവില്‍ മാറ്റമില്ലാതെ തുടരുന്നു. ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി നിലവില്‍ യു.എസിന്റേതാണ്. വിതരണം ഇനിയും കൂട്ടിയാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇത് മറികടക്കാന്‍ വിതരണം കുറക്കേണ്ടി വരും. പുതിയ മാര്‍ക്കറ്റ് ട്രന്റുകള്‍ കൗതുകത്തോടെ നിരീക്ഷിക്കുകയാണ് സാമ്പത്തിക ലോകം.