LiveTV

Live

Saudi Arabia

വിനോദ മേഖലയില്‍ വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ  

വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ടൂറിസം മേഖല വളരണമെന്ന് സൗദി കിരീടാവകാശി  

വിനോദ മേഖലയില്‍ വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ  

വന്‍കിട നിക്ഷേപം ലക്ഷ്യം വെച്ചുള്ള ലോകോത്തര വിനോദ പരിപാടികള്‍ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. സ്റ്റേജ് ഷോകളും, ഡാന്‍സും, മാജികും ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികള്‍ക്കായി കരാര്‍ തയ്യാറായി. ബ്രിട്ടീഷ്-അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചാണ് സൗദിയുടെ പദ്ധതി.

നിലവില്‍ പ്രഖ്യാപിച്ച അയ്യായിരം വിനോദ പരിപാടികള്‍ക്ക് പുറമെയാണ് പദ്ധതി. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ കലയും വിനോദ പരിപാടികളുമാണ് സൗദിയിലേക്ക്. ഇതിനായി ആദ്യ ഘട്ട ധാരണാ പത്രങ്ങള്‍ ഒപ്പു വെച്ചു. സൗദി വിനോദ വകുപ്പ് മേധാവി തുര്‍ക്കി ആല്‍ ശൈഖാണ് വിവിധ കമ്പനികളുമായി ഒപ്പു വെച്ചത്. ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികളാണ് ഭൂരിഭാഗവും. ഇതു പ്രകാരം, മൈക്കിള്‍ ജാക്സന്റെ സംഗീതമുപയോഗിച്ചുള്ള പ്രോഗ്രാം, സ്റ്റേജ് ഷോകള്‍, ലോകത്തോര ലൈവ് മാജിക ഷോകള്‍, തുറന്ന വേദികളില്‍ സിനിമാ പ്രദര്‍ശനം, സര്‍ക്കസ്, വാഹനയോട്ട മത്സരങ്ങള്‍ എന്നിവക്കാണ് കരാര്‍ ഒപ്പു വെച്ചത്. വരുന്ന അവധിക്കാലത്ത് പരിപാടികള്‍ രാജ്യത്തെത്തും. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് പദ്ധതികള്‍.