LiveTV

Live

Saudi Arabia

സൗദിയില്‍ വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്

സൗദിയില്‍ വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന ശ്യംഖല പ്രതിസന്ധിയിലാകുന്നതായി അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് വന്‍കിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതോടെ പ്രധാന ശൃംഘലകള്‍ ഇവര്‍ക്ക് കീഴിലെ ചെറുകിട സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുകയാണ്.

രണ്ട് ലക്ഷത്തോളം പലചരക്ക് കടകളാണ് സൗദിയിലുള്ളത്. അമ്പത്തി നാലായിരം ഭക്ഷ്യ വസ്തു വില്‍പ്പന കടകളും രാജ്യത്തുണ്ട്. ഇതില്‍ 90 ശതമാനം ചെറുകിട സ്ഥാപനങ്ങളും വിദേശ ജോലിക്കാരുടെ നിയന്ത്രണത്തിലാണ്. വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന ശൃംഖലകളില്‍പ്പെട്ട സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഉയര്‍ന്ന ചെലവും നടത്തിപ്പിലെ പോരായ്മകളും വന്‍കിട കമ്പനികളുടെ ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകിട സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധമുള്ള നടപടികള്‍ വന്‍കിടക്കാര്‍ക്ക് സാധിക്കുന്നുമില്ല. വിദേശ തൊഴിലാളികള്‍ ദീര്‍ഘനേരം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാകുന്നതും വന്‍കിട കമ്പനികളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം കുറച്ചതും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറുകിട മേഖലയില്‍ അമ്പത് ശതമാനം സ്വദേശിവത്കരണത്തിന് ഒരുങ്ങുകയാണ് മന്ത്രാലയം. ഇതിനിടയിലാണ് അറബ് മാധ്യമങ്ങള്‍ കണക്ക് പുറത്ത് വിടുന്നതും.