LiveTV

Live

Saudi Arabia

ചൈനയുമായി സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കരാറില്‍ ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ തീരുമാനം

ചൈനയുമായി സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കരാറില്‍ ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ തീരുമാനം

ചൈനയുമായി സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കരാറില്‍ ഒപ്പുവെക്കാൻ സൗദി മന്ത്രിസഭ തീരുമാനം. സൗദിയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനും യു.എ.ഇയുമായി കരാർ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ചൈന അധികൃതരുമായി ഇതിനായി ചർച്ച നടത്തും. ഇതിന് ശേഷം ധാരണയിലെത്താനും കരാറിന്റെ അന്തിമ അംഗീകാരത്തിനായി ഉന്നത സഭക്ക് സമർപ്പിക്കാനും മന്ത്രിസഭ നിർദേശിച്ചു. നേരത്തെ ഇന്ത്യയുമായും സൗദി സൈബര്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചിരുന്നു. ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനും യു.എ.ഇയുമായി കരാർ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു. ധനകാര്യ മന്ത്രിയും സകാത്ത് ടാക്‌സ് അതോറിറ്റി മേധാവിയുമായ മുഹമ്മദ് അൽ ജദ് ആൻ സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകിയാണിത്.