LiveTV

Live

Saudi Arabia

സൗദിയില്‍ അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കിയാല്‍ ശിക്ഷയെന്ന് പാസ്പോര്‍ട്ട് വിഭാഗം

സൗദിയില്‍ അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കിയാല്‍ ശിക്ഷയെന്ന് പാസ്പോര്‍ട്ട് വിഭാഗം

സൗദിയിൽ അനധികൃതമായി തങ്ങുന്ന നിയമ ലംഘകര്‍ക്ക് ജോലി നല്‍കിയാല്‍ ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒരു ലക്ഷം റിയാൽ പിഴ, അഞ്ച് വർഷത്തേയ്ക്ക് റിക്രൂട്ടിങ്ങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ.

സ്ഥാപന മേധാവിക്ക് ഒരു വർഷത്തെ തടവും വിദേശിയാണെങ്കിൽ നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. സന്ദർശന വിസയിലെത്തിയവർ അനുവദിച്ച കാലാവധി കഴിയുന്നതോടെ സൗദി വിട്ടുപോകണം. ഇഖാമ നിയമലംഘകർ, തൊഴിൽ നിയമലംഘകർ, അതിർത്തി നിയമലംഘകർ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിർത്തരുതെന്ന് ജവാസാത്ത് ഓർമിപ്പിച്ചു. ഇത്തരം നിയമലംഘകർക്ക് അഭയം നൽകുന്നവർക്കും ശിക്ഷയും പിഴയും ലഭിക്കും. ആറ് മാസം തടവും ലക്ഷം റിയാൽ പിഴയും വിദേശിയെങ്കിൽ നാടുകടത്തലുമാണ് ശിക്ഷ. നിയമം ലംഘിച്ച് നിയമം നടത്തിയാല്‍ അഞ്ച് വർഷത്തേയ്ക്ക് കമ്പനിക്ക് ഒരു നിയമനവും നടത്താനാകില്ല. സ്ഥാപനത്തെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ചെയ്യും.