LiveTV

Live

Saudi Arabia

യമനിലെ ജനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേരിലേക്ക്

യമനിലെ ജനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ സഹായം എത്തിയത് ഇരുപത്തിയഞ്ച് ലക്ഷം പേരിലേക്ക്

യുദ്ധകെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ സഹായം ഇരുപത്തിയഞ്ച് ലക്ഷം പേരിലേക്കെത്തി. കഴിഞ്ഞ വര്‍ഷം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ നല്‍കിയ സഹായത്തിന്റെ കണക്കാണിത്. സല്‍മാന്‍ രാജാവിന്റെ കീഴിലാണ് പദ്ധതി.

കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായ വിതരണം നടത്തി വരുന്നത്. ഭക്ഷണവും മരുന്നുമടങ്ങുന്ന അത്യാവശ്യ സഹായങ്ങളാണ് യമന്‍ ജനതക്കെത്തിച്ചത്. രണ്ടായിരത്തി പതിനെട്ടില്‍ ഇത് രണ്ടര മില്യണ്‍ പേര്‍ക്ക് വിതരണം ചെയ്തു. പുറമെ ഹൂത്തികള്‍ റിക്രൂട്ട ചെയ്ത രണ്ടായിരം കുട്ടികളുടെ പുനരധിവാസവും സൗദി നേരിട്ട് നടത്തും. യമന്‍ ജനതയുടെ പുനരധിവാസവും സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വിവിധ എന്‍.ജി.ഒകളുമായി കരാറില്‍ ഏര്‍പ്പെട്ടതായും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അറിയിച്ചു. ഒപ്പം യമന്‍ ജനതയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് യു.എന്‍ ഏജന്‍സികളുമായും സഹകരിക്കും. ഇതിന് സൗദിയും യു.എ.ഇയും ചേര്‍ന്ന് അഞ്ഞൂറ് മില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്നും സെന്റര്‍ അറിയിച്ചു.