LiveTV

Live

Saudi Arabia

സൗദിയിൽ കാലാവസ്ഥാ വ്യതിയാനം

കരീബിയന്‍ കാറ്റിനൊപ്പമാണ് സൌദിയില്‍ തണുപ്പ് കാലം തുടങ്ങാറ്. പിന്നാലെ മഴയും എത്തും

സൗദിയിൽ കാലാവസ്ഥാ വ്യതിയാനം

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തവണ അനുഭവപ്പെട്ടത് കുറഞ്ഞ തണുപ്പാണെന്ന് കാലാവസ്ഥാ വിഭാഗം. മൈനസ് ഡിഗ്രിയില്‍ വരെ താപനിലയെത്താറുള്ള റിയാദില്‍ ഇത്തവണ അഞ്ച് ഡിഗ്രി വരെ മാത്രമാണ് കുറഞ്ഞ താപനിലയെത്തിയത്. കാലാവസ്ഥാ വ്യതിയാനവും കാറ്റിന്റെ മാറ്റങ്ങളുമാണ് തണുപ്പ് കുറച്ചത്.

കരീബിയന്‍ കാറ്റിനൊപ്പമാണ് സൌദിയില്‍ തണുപ്പ് കാലം തുടങ്ങാറ്. പിന്നാലെ മഴയും എത്തും. ഇതെല്ലാം വന്നെങ്കിലും താരതമ്യേന കുറഞ്ഞ തണുപ്പാണ് ഇത്തവണ റിയാദില്‍. മൈനസ് ഡിഗ്രിയില്‍ താഴെ വരെ പോകാറുള്ള താപനില ഇത്തവണ അഞ്ച് വരെ മാത്രമാണ് എത്തിയത്.

കാറ്റിന്റെ ഗതി മാറ്റവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് കാരണമായി സൂചിപ്പിക്കുന്നതും. വരും ദിനങ്ങളില്‍ തണുപ്പ് ശരാശരിയാണ്. ഈ മാസം റിയാദില്‍ കുറഞ്ഞ താപനില 11 ഡിഗ്രിയാണ്. അടുത്ത മാസം പതിനഞ്ചും. ഇതോടൊപ്പം തബൂക്ക് ഉള്‍പ്പെടെയുള്ള മേഖലകളിലും വരും ദിനങ്ങളില്‍ തണുപ്പ് കുറയും. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ ആരോഗ്യ പ്രയാസങ്ങളും സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി.