LiveTV

Live

Saudi Arabia

ടീം സൗദി അറേബ്യക്ക് കിരീടം നേടിക്കൊടുത്തത് ഈ മലയാളിയാണ്

8 പന്തുകളില്‍ നിന്നും 88 റൺസ് നേടിയാണ് ഷംസുദ്ധീൻ ടീമിനെ വിജയത്തിലെത്തിച്ചത്

ടീം സൗദി അറേബ്യക്ക് കിരീടം നേടിക്കൊടുത്തത് ഈ മലയാളിയാണ്

സൗദി അറേബ്യൻ ക്രിക്കറ്റ് ടീമിന് മികച്ച വിജയം നേടിക്കൊടുത്ത് അഭിമാനമായിരിക്കുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി ശംസുദ്ധീൻ. ഖത്തറിനെതിരായ കിരീട നേട്ടത്തിലാണ് ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചത്. എ.സി.സി വെസ്റ്റേൺ റീജിയണ്‍ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യമായി സൗദി ചാമ്പ്യന്മാരായത് ഈ മലയാളിയുടെ മികവിലാണ്.

ഒമാനിൽ വെച്ചായിരുന്നു ടി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ്. സൗദിക്ക് ഐ.സി.സിയുടെ ടി ട്വന്റി പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റ് കൂടിയായിരുന്നു ഇത്. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളായിരുന്നു മറ്റു ടീമുകൾ. ഖത്തറിനെയാണ് ഫൈനലിൽ സൗദി പരാജയപ്പെടുത്തിയത്. സൗദി അറേബ്യൻ ക്രിക്കറ്റ് ടീമിൽ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഇടം നേടുന്നത്. ആറ് സിക്സുകളും എട്ട് ബൌണ്ടറികളുമടക്കം 48 പന്തുകളില്‍ നിന്നും 88 റൺസ് നേടിയാണ് ഷംസുദ്ധീൻ ടീമിനെ വിജയത്തിലെത്തിച്ചത്. ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ശംസുദ്ധീൻ തന്നെയായിരുന്നു.

ജിദ്ദയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ശംസുദ്ധീൻ സൗദിയിലെ മലയാളി ക്രിക്കറ്റ്‌ ക്ലബ്ബ്‌ കേരളാ നൈറ്റ്‌ റൈഡേഴ്സിന്റെ നായകനാണ്. സൗദി ക്രിക്കറ്റ്‌ സെന്ററിന് കീഴിലുള്ള വെസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ്‌ അസോസിയേഷൻ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീമിൽ ഇടം കിട്ടിയത്. ഷംസുദ്ധീന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരവസരം. ഇനി ഐ.പി.എല്ലില്‍ കളിക്കാനാണ് താരത്തിന്റെ ആഗ്രഹം.