LiveTV

Live

Saudi Arabia

നിര്‍മ്മാണ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സൗദി അറേബ്യ

ഈ വര്‍ഷം മാത്രം 819 ബില്യണ്‍ ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക

നിര്‍മ്മാണ മേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സൗദി അറേബ്യ

നിര്‍‌മാണ മേഖലയില്‍ ഈ വര്‍ഷം സൌദി അറേബ്യ വന്‍ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍. നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികള്‍. ഇതിന് പുറമെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും ഈ വര്‍ഷം സജീവമാകും.

പശ്ചിമേഷ്യയിലെ നിലവിലുള്ള നിര്‍മാണ രംഗത്തെ സജീവ മേഖലയാണ് സൌദി അറേബ്യ. ഈ വര്‍ഷം കൂടുതല്‍ ചടുലമാകും മേഖല. നിയോം പദ്ധതിയാണ് ഇതില്‍ ശ്രദ്ധേയം. അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. 26 ബില്യണ്‍ ചിലവുള്ള റിയാദ് മെട്രോയുടെ ആദ്യ ഘട്ടവും ഈ വര്‍ഷം പൂര്‍ത്തിയാകും. ചെങ്കടല്‍ പദ്ധതി, ഖിദ്ദിയ ഉള്‍പ്പെടെയുള്ള വിനോദ പദ്ദതികള്‍ക്കും ഈ വര്‍ഷം തുടക്കമാകും.

ഈ വര്‍ഷം മാത്രം 819 ബില്യണ്‍ ഡോളറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. 5200 പദ്ധതികളിലായാണിത്. ഹറമിന്റെ വികസന പ്രവര്‍ത്തനം പുനരാരംഭിച്ചതും നിര്‍മാണ മേഖലക്ക് ഉണര്‍വാകും. 2030ഓടെ സൌദിയിലെ 70 ശതമാനം പേര്‍ക്കും വീടുണ്ടാകും. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഈ വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ ആദ്യ പകുതിയില്‍ കൈമാറും. നിര്‍മാണ മേഖല സജീവമായത് തൊഴിലവസരങ്ങള്‍ കൂടിയാണ് തുറന്നിടുന്നത്.