LiveTV

Live

Saudi Arabia

തീര്‍ഥാടകരുടെ സുരക്ഷ; രണ്ടാം ഘട്ട സുരക്ഷാ കാമ്പയിന്‍ ആരംഭിച്ച് സൗദി

താമസ കെട്ടിടങ്ങളിലെ അഗ്നിശമന സംവിധാനങ്ങൾ, അടിയന്തിര കവാടങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും

തീര്‍ഥാടകരുടെ സുരക്ഷ; രണ്ടാം ഘട്ട സുരക്ഷാ കാമ്പയിന്‍ ആരംഭിച്ച് സൗദി

മക്കയിൽ സിവിൽ ഡിഫൻസിന് കീഴിലെ രണ്ടാമത് സുരക്ഷ പരിശോധന കാമ്പയിൻ ആരംഭിച്ചു. തീർഥാടകരുടെ താമസ കേന്ദ്രങ്ങളിലേയും ഹോട്ടലുകളിലേയും സുരക്ഷ സംവിധാനങ്ങൾ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. വീഴ്ച്ച വരുത്തുന്ന ഹോട്ടലുകള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്ന തടക്കം കര്‍ശന നടപടികള്‍ ഉണ്ടാകും.

മക്കയിലും മദീനയിലും തീര്‍ഥടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് സിവിൽ ഡിഫന്‍സില്‍ നിന്നുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നാണ് ചട്ടം. റമദാനിന് മുന്നോടിയായി ഉംറ തീർഥാടകരുടെ താമസ കേന്ദ്രങ്ങളിലേയും ഹോട്ടലുകളിലേയും സുരക്ഷ സംവിധാനങ്ങൾ കുറ്റമറ്റതാക്കുതിന്‍റെ ഭാകമായാണ് സിവിൽ ഡിഫൻസിന് കീഴില്‍ പരിശോധനാ കാമ്പയിൻ നടത്തുന്നത്. കാമ്പയിൻ മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ സാലിം ബിൻ മർസൂഖ് അൽമത്റഫി ഉദ്ഘാടനം ചെയ്തു.

തീർഥാടകരുടെ സുരക്ഷക്ക് വലിയ പ്രാധാന്യം നൽകാനും കഴിയുന്നത്ര പരിശോധന നടത്താനും ഉദ്യോഗസ്ഥരോട് സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. താമസ കെട്ടിടങ്ങളിലെ അഗ്നിശമന സംവിധാനങ്ങൾ, അടിയന്തിര കവാടങ്ങൾ, ലിഫ്റ്റുകൾ തുടങ്ങിയവ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തും. താമസ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലും പരിശോധനയുണ്ടാകും. വീഴ്ച്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്ന തടക്കം കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് സിവിൽ ഡിഫൻസ് മുനരിയിപ്പ് നല്‍കുന്നു.