LiveTV

Live

Saudi Arabia

സമുദ്ര സാങ്കേതിക വിദ്യയില്‍ നവീന സംവിധാനവുമായി സൗദി ശാസ്ത്ര ഗവേഷകര്‍

ദമ്മാം ജുബൈല്‍ വാണ്യജ്യ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പല്‍ ആഴക്കടലില്‍ നങ്കൂരമിട്ട് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും

 സമുദ്ര സാങ്കേതിക വിദ്യയില്‍ നവീന സംവിധാനവുമായി സൗദി ശാസ്ത്ര ഗവേഷകര്‍

സമുദ്ര സാങ്കേതിക വിദ്യയില്‍ നവീന സംവിധാനവുമായി സൗദി ശാസ്ത്ര ഗവേഷകര്‍. 'നാജില്‍' എന്ന പേരിലുള്ള പുതിയ സംവിധാനം അറേബ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും ഗവേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുവാനും, കടലിലെ മല്‍സ്യ സമ്പത്തിനെകുറിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറുവാനും സാധിക്കുന്നതാണ് പുതിയ സംവിധാനം.

 സമുദ്ര സാങ്കേതിക വിദ്യയില്‍ നവീന സംവിധാനവുമായി സൗദി ശാസ്ത്ര ഗവേഷകര്‍

കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെകനോളജിയിലെ ഗവേഷകരാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. നാജില്‍ വഴി ഉഷ്ണ ശൈത്യ കാലങ്ങളില്‍ കൃത്യമായി കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുവാനും. കടലിലെ മല്‍സ്യ സമ്പത്തിനെകുറിച്ചും ഇത് ലഭ്യമാകുന്ന ഇടങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ആഴക്കടലില്‍ സംഭവിക്കുന്ന ന്യൂനമര്‍ദ്ദങ്ങളും പ്രതിഭാസങ്ങളും നാജില്‍ വഴി മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

നാജില്‍ സംവിധാനം സജ്ജീകരിച്ച കപ്പലിന്‍റെ ഉദ്ഘാടനം സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഫ്ലാഗ് ഓഫ് ചെയ്തു. ടെകനോളജി വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിക്കും ഇതിന് പിന്തുണ നല്‍കിയ രാഷ്ട്ര ഭരണ കര്‍ത്താക്കള്‍ക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു. ദമ്മാം ജുബൈല്‍ വാണ്യജ്യ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പല്‍ ആഴക്കടലില്‍ നങ്കൂരമിട്ട് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.