സൗദിയില്‍ വിവിധ ഗാനമേളകള്‍ക്കും കോമഡി പരിപാടികള്‍ക്കും അനുമതി; നയങ്ങള്‍ പരിഷ്കരിച്ച് വിനോദ അതോരിറ്റി
റിയാദ് കിങ്ഡം ടവറില്‍ നടന്ന സമ്മേളനത്തില്‍ വിനോദ അതോരിറ്റി മേധാവിയാണ് പുതിയ നയം പ്രഖ്യാപിച്ചത്

സൌദിയില്‍ വിവിധ ഗാനമേളകള്‍ക്കും കോമഡി പരിപാടികള്‍ക്കും അനുമതി നല്‍കിക്കൊണ്ട് വിനോദ നയം പരിഷ്കരിച്ചു. പാശ്ചാത്യ കലാകാരന്മാരുടെ വിവിധ പരിപാടികളും സ്പെയിന് കാളയോട്ട മത്സരങ്ങളും സംഘടിപ്പിക്കും. പുതിയ നയത്തിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലക്ഷക്കണക്കിന് ജോലി സൃഷ്ടിക്കുമെന്നും വിനോദ അതോരിറ്റി അറിയിച്ചു.
റിയാദ് കിങ്ഡം ടവറില്‍ നടന്ന സമ്മേളനത്തില്‍ വിനോദ അതോരിറ്റി മേധാവിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. വിനോദ അതോരിറ്റി മേധാവിയായി ചുമതലയേറ്റ തുര്‍ക്കി ആല്‍ശൈഖിന്റെ ആദ്യ പ്രഖ്യാപനം. വിനോദ രംഗത്ത് ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കലാണ് ലക്ഷ്യം. വിനോദ, സാംസ്കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്വദേശ, വിദേശ കമ്പനികളുമായി ധാരണയില്‍ എത്തും. വന്‍കിട നിക്ഷേപവും ജോലികളും സൃഷ്ടിക്കും. ഗാനമേളകള്‍, പാശ്ചാത്യ അവതരണങ്ങള്‍, ബാസ്കറ്റ് ബോള്‍ ഗെയിമുകള്‍, സ്പാനിഷ് കാളയോട്ട മത്സരങ്ങള്‍ എന്നിവക്കെല്ലാം ലൈസന്‍സ് അനുവദിക്കും.