LiveTV

Live

Saudi Arabia

ചെങ്കടലിന്റെ മുഖഛായ മാറ്റാന്‍ സൗദി; മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ ‘റെഡ് സീ ഡെവലപ്മെന്റ്’ കമ്പനിക്കാണ് നിര്‍മാണ ചുമതല

ചെങ്കടലിന്റെ മുഖഛായ മാറ്റാന്‍ സൗദി; മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

സൗദിയുടെ പടിഞ്ഞാറൻ തീരമേഖലയിൽ നിലവിൽ വരുന്ന വൻകിട ചെങ്കടൽ പദ്ധതിയുടെ മാസ്റ്റർ പ്ലാന്‍ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ആദ്യഘട്ട നിർമാണ ജോലികൾ നാല് വർഷങ്ങൾക്കകം പൂർത്തിയാക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നര വർഷം മുമ്പാണ് സൗദി കിരീടാവകാശി ചെങ്കടൽ പദ്ധതി പ്രഖ്യാപിച്ചത്.

വിഷൻ 2030 ന്റെ ഭാഗമായാണ് ചെങ്കടൽ പദ്ധതി. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകൾ, മദാഇൻ സ്വാലിഹ് ഉൾപ്പെടുന്ന പൈതൃക സ്ഥലങ്ങൾ, പർവത നിരകൾ, കടൽ തീരം മുതലായവ ഉൾപ്പെടുത്തിയാണ് പദ്ധതി. ആദ്യഘട്ട നിർമാണ ജോലികൾ ഉടന്‍ ആരംഭിക്കും. 2022 ഓടെ ഒന്നാം ഘട്ടം പൂർത്തിയാവും.

5 ദ്വീപുകളിലായി 3,000 റൂമുകളോടെ 14 ആഡംബര ഹോട്ടലുകൾ, മരുഭൂപ്രദേശത്തും പർവത നിരകളിലുമായി 2 അത്യാധുനിക റിസോർട്ടുകൾ, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകൾ, ‌വിനോദ സൗകര്യങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ. പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കിയായിരിക്കും ഇത്.

പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിൽ ‘റെഡ് സീ ഡെവലപ്മെന്റ്’ കമ്പനിക്കാണ് നിര്‍മാണ ചുമതല. 28,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായിരിക്കും ചെങ്കടൽ പദ്ധതി.70,000 തൊഴിൽ അവസരങ്ങൾ ഇതവുവഴി സൃഷ്ടിക്കും. ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഇല്ലാതെ തന്നെ ഇവിടേക്ക് പ്രവേശനമുണ്ടാകും. ഒരു വര്‍ഷത്തില്‍ 10 ലക്ഷം വിനോദ സഞ്ചാരികൾ ഇവിടെയെത്തുമെന്നാണ് കണക്ക്.