LiveTV

Live

Saudi Arabia

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാര്‍

ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇന്ത്യന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാര്‍

സൗദിയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാറായി. മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നതുള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം പ്രാബല്യത്തിലാകും. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇന്ത്യന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാര്‍

ഹജ്ജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍തനും ഓയോ കമ്പനി സി.ഇ.ഒ റിതേഷ് അഗര്‍വാളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഏഴായിരത്തിലധികം ഹോട്ടലുകളിലും കെട്ടിടങ്ങളിലുമായാണ് തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇവയെല്ലാം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ പുതിയ ലക്ഷ്യം.

പുതിയ കരാറനുസരിച്ച് നിലവില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പുനപരിശോധിക്കും. കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. കെട്ടിടങ്ങളുടെ നടത്തിപ്പ്, പ്രവര്‍ത്തന നിരീക്ഷണം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവക്കായി ഇലക്ട്രോണിക് സംവിധാനമൊരുക്കാനും കമ്പനിയുമായി ധാരണയായിട്ടുണ്ട്. താമസസൗകര്യം നല്‍കുന്നവരുടെ പ്രവര്‍ത്തന നിലവാരവും നിരീക്ഷണവിധേയമാക്കും.