LiveTV

Live

Saudi Arabia

ഈ വര്‍ഷം 90 ലക്ഷം ഉംറ തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം

3 ലക്ഷം തീര്‍തഥാടകരെത്തിയ ഇന്ത്യയാണ് മൂന്നാം സ്ഥാനം. കവാടങ്ങളിലെ കാത്തിരിപ്പ് കുറച്ചതടക്കം തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയം നല്‍കി വരുന്നത്

ഈ വര്‍ഷം 90 ലക്ഷം ഉംറ തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം

ഈ വര്‍ഷം 90 ലക്ഷം ഉംറ തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം. മുപ്പത് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ രാജ്യത്ത് എത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

സെപ്തംബര്‍ 11നാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ ഒരു മാസം ശരാശരി 7.5 ലക്ഷം തീര്‍ത്ഥാടകര്‍ ഉംറക്കെത്തി. ഇത് വരെ മുപ്പത് ലക്ഷത്തിലേറെ വിസകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷം ഒരു കോടി ഇരുപത് ലക്ഷം പേര്‍ ഉംറക്കെത്തുമെന്നാണ് കണക്ക്. പാകിസ്താനില്‍ നിന്നാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍. ഏഴ് ലക്ഷത്തോളം പേരാണ് ഇവിടെ നിന്നെത്തിയത്.

3 ലക്ഷം തീര്‍തഥാടകരെത്തിയ ഇന്ത്യയാണ് മൂന്നാം സ്ഥാനം. കവാടങ്ങളിലെ കാത്തിരിപ്പ് കുറച്ചതടക്കം തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയം നല്‍കി വരുന്നത്. എല്ലാ രംഗത്തും നൂതന സങ്കേതിക സംവിധാനങ്ങളാണ് നിലവില്‍.