LiveTV

Live

Saudi Arabia

സൗദി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള മുനിസിപ്പാലിറ്റി ഫീസുകള്‍ വര്‍ധിപ്പിച്ചു

താമസ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വാര്‍ഷിക ഫീസ് ഇനി മുതല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തിനനുസരിച്ചാണ് നിശ്ചയിക്കുക.

സൗദി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള മുനിസിപ്പാലിറ്റി ഫീസുകള്‍ വര്‍ധിപ്പിച്ചു

സൗദിയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള മുനിസിപ്പാലിറ്റി ഫീസുകള്‍ വര്‍ധിപ്പിച്ചു. മുനിസിപ്പാലിറ്റിയുടെ മറ്റു സേവനങ്ങള്‍ക്കുള്ള ഫീസുകളിലും വര്‍ധനവുണ്ടാകും. ഫെബ്രുവരി മൂന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

രാജ്യത്തെ മുനിസിപ്പാലിറ്റി സേവനങ്ങള്‍ക്കുള്ള ഫീസ് പരിഷ്‌കരണത്തിന് മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്സ് മന്ത്രാലയമാണ് അനുമതി നല്‍കിയത്. വിവിധ ഇനങ്ങളിലായി അന്‍പത് മുതല്‍ നൂറ് ശതമാനം വരെയാണ് വര്‍ധനവ്. താമസ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വാര്‍ഷിക ഫീസ് ഇനി മുതല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണത്തിനനുസരിച്ചാണ് നിശ്ചയിക്കുക.

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള കണ്‍സ്ട്രക്ഷന്‍ ഫീസിനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്ന അനുമതി പത്രത്തിനും അത് പുതുക്കുന്നതിനും നല്‍കി വരുന്ന ഫീസുകള്‍ക്കും വര്‍ധനവ് ബാധകമാകും.

രാജ്യത്തെ മുനിസിപ്പാലിറ്റികളെ വലിപ്പവും ജനസാന്ദ്രതയും പരിഗണിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് മന്ത്രാലയ ഉത്തരവ്. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി രാജ്യത്ത് സനിമാ തിയേറ്ററുകള്‍ അനുവദിക്കുവാനും മുനിസിപ്പാലിറ്റികള്‍ക്ക് പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്.