LiveTV

Live

Saudi Arabia

17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

എന്നാൽ ഇത്തരം ജോലികളിൽ അപകടകരമായ രീതിയിൽ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്

17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

സൗദി തൊഴിൽ വിപണിയിലെ 17 തൊഴിലുകളിൽ വനിതകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം. സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയും വേണ്ട ജോലികളിലാണ് വിലക്ക്. എന്നാല്‍ ഇതേ മേഖലയിലെ പ്രയാസ രഹിത ജോലികളില്‍ തുടരുകയും ചെയ്യാം.

ഭൂഗർഭ ഖനികൾ, കെട്ടിട നിർമാണ ജോലികൾ, പെട്രോൾ, ഗ്യാസ്, സാനിറ്ററി ഫിക്സിങ് ജോലികൾ, ടാറിങ്, ലോഹം ഉരുക്കൽ എന്നീ ജോലികള്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ല. ഊർജ്ജ ജനറേറ്റർ ജോലികൾ, വെൽഡിങ്, രാസവള ഗോഡൗൺ ജോലികൾ, തുറമുഖത്തെയും ഗോഡൗണുകളിലെയും കയറ്റിറക്ക് ജോലികൾ, പെയിന്റിംഗ് എന്നിവയിലും വിലക്കുണ്ട്. ഇതിൽ ഭൂരിപക്ഷവും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികളാണ്.

എന്നാൽ ഇത്തരം ജോലികളിൽ അപകടകരമായ രീതിയിൽ നേരിട്ട് ഇടപെടുന്നതിന് മാത്രമാണ് വിലക്കുള്ളത്. ഇതേ മേഖലയിലെ ഓഫീസുകളിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. വ്യവസായ സ്ഥാപനങ്ങളിലെ അഡ്മിന്‍ ജോലികളിൽ സ്ത്രീകളെ നിയമിക്കാവുന്നതാണ്.