LiveTV

Live

Saudi Arabia

സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു; 150 വനിതകള്‍ അപേക്ഷ നല്‍കി

സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു; 150 വനിതകള്‍ അപേക്ഷ നല്‍കി

സൗദിയില്‍ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. ടൂര്‍ ഗൈഡുകളാകാന്‍ നൂറ്റി അമ്പത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി. ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം അനുവദിക്കും.

എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി. നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവല്‍ക്കരണ നിരക്ക്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍. ഈ മാസം തന്നെ ടൂറിസ്റ്റ് ഗൈഡുകള്‍ക്കുള്ള ലൈസന്‍സുകള്‍ അനുവദിക്കും. യോഗ്യരായ സൗദി വനിതകള്‍ക്കാണ് ലൈസന്‍സുകള്‍ അനുവദിക്കുക. 2012ല്‍ ടൂറിസം ഗൈഡന്‍സില്‍ ബിരുദം നേടിയ 150 ഓളം വനിതകള്‍ ഇതിനായി അപേക്ഷ നല്‍കി. 23 വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകളെയാണ് ഇതിനായി പരഗിണിക്കുന്നത്.