LiveTV

Live

Saudi Arabia

സൗദിയിൽ ഒരു വർഷത്തിനകം ഏഴായിരത്തിലേറെ സ്ഥാപനങ്ങൾ വിപണി വിട്ടതായി കണക്കുകള്‍

സൗദിയിൽ ഒരു വർഷത്തിനകം ഏഴായിരത്തിലേറെ സ്ഥാപനങ്ങൾ വിപണി വിട്ടതായി കണക്കുകള്‍

സൗദിയിൽ ഒരു വർഷത്തിനകം ഏഴായിരത്തിലേറെ സ്ഥാപനങ്ങൾ വിപണി വിട്ടതായി കണക്കുകള്‍. ദിനേന 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതായി അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ പ്രതിസന്ധികള്‍ കാരണമാണ് ഇത്രയധികം സ്ഥാപനങ്ങള്‍ പൂട്ടിപ്പോയത്.

വിവിധ മന്ത്രാലയങ്ങളേയും സ്ഥാപനങ്ങളേയും ഉദ്ദരിച്ചാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2017 അവസാനം മുതല്‍ മുതല്‍ 2018 അവസാനം വരെയുള്ള കണക്കുകള്‍ ഇങ്ങിനെ. 2017 മൂന്നാം പാദം അവസാനത്തിൽ നാലര ലക്ഷത്തിലേറെ (4,53,715) സ്വകാര്യ സ്ഥാപനങ്ങളുണ്ടായിരുന്നു. ഇവയിലാണ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഏഴായിരത്തിലേറെ സ്ഥാപനങ്ങള്‍ പൂട്ടിയത്. ഇതിൽ ഭൂരിപക്ഷവും ചെറുകിട സ്ഥാപനങ്ങളാണ്. ശരാശരി ദിനേന 20 ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നെണ്ടെന്നാണ് കണക്ക്. രാജ്യത്തെ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതലുള്ളത് നാല് ജോലിക്കാർ മാത്രമുള്ള വളരെ ചെറിയ സ്ഥാപനങ്ങളാണ്. 2,29,361 സ്ഥാപനങ്ങളാണ് ഈ ഗണത്തിലുള്ളത്. ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറൻസിന്റെ കണക്കും ഇതു തന്നെ. തൊട്ടടുത്ത സ്ഥാനം ഒമ്പത് ജോലിക്കാർ വരെയുള്ള 90,460 സ്ഥാപനങ്ങളാണ്. പലവിധ പ്രതിസന്ധികളാണ് വിവിധ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കാരണമായത്.