റിയാദ് മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി
176 കി.മീ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മ്മിക്കുന്നത്

റിയാദ് മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ എത്തിത്തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ച് നിര്‍മിച്ച ബോഗികള്‍ എത്തിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന ട്രെയിനുകള്‍ 24 മണിക്കൂറും ടെസ്റ്റ് റണ്‍ നടത്തും.
176 കി.മീ ദൈര്‍ഘ്യത്തില്‍ ആറ് ലൈനുകളിലായാണ് റിയാദ് മെട്രോ നിര്‍മ്മിക്കുന്നത്. മൂന്ന് കമ്പനികള്‍ക്കാണ് ഇവയുടെ നിര്‍മ്മാണ ചുമതല. 63 കി.മീ ദൈര്‍ഘ്യത്തില്‍ നീല, ചുവപ്പ് ലൈനുകളുകളുടെ നിര്‍മ്മാണ ചുമതലയാണ് ഇതില്‍ ബി.എ.സി.എസ് കമ്പനിക്ക്. 67 മെട്രോ വാഹനങ്ങളാണ് ബി.എ.സി.എസിന് വേണ്ടി സീമെന്‍സ് കമ്പനി നല്‍കുക. രണ്ട് ബോഗികളുള്ള 26 ട്രെയിനുകളും നാല് ബോഗികളുള്ള 41 ട്രെയിനുകളും ഇതിലുള്‍പ്പെടുന്നു. കൂടാതെ ഓട്ടോമാറ്റിക് ട്രെയിന്‍ കണ്ട്രോള് സിസ്റ്റവും ഇവര്‍ നല്കുന്നു.
തീ പിടിക്കാത്ത അലൂമിനിയം ബോഗികള്‍, ഓരോ ബോഗിക്കും 1.4 മീറ്റര്‍ നീളമുള്ള മൂന്ന് ഡോറുകള്‍, ഫാമിലി - ഫസ്റ്റ് സിംഗിള്‍ ക്ലാസ് സീറ്റുകള്‍, സുരക്ഷ മാനിച്ച് യാത്രക്കാരുടെ സംഭാഷണങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ ക്യാമറകള്‍, മണിക്കൂറില്‍ 90. കിമീ വേഗത എന്നതെല്ലാം മെട്രോ ട്രെയിനുകളുടെ പ്രത്യേകതയാണ്. റിയാദ് മെട്രോ ഈ വര്‍ഷം ആദ്യ ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കും. 2021ല്‍ സമ്പൂര്‍ണമായി ട്രെയിനുകള്‍ ഓടും.