LiveTV

Live

Saudi Arabia

വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറന്ന് എഡ്യുകഫെ

വിവിധ സെഷനുകളിലായി പ്രമുഖര്‍ പങ്കെടുത്തു. സമാന്തര സെഷനുകളിലും കരിയര്‍ എക്സ്പോയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എത്തി

വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറന്ന് എഡ്യുകഫെ

വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്നു കൊടുത്താണ് എഡ്യുകഫേയുടെ ഒന്നാം ദിനം അവസാനിച്ചത്. വിവിധ സെഷനുകളിലായി പ്രമുഖര്‍ പങ്കെടുത്തു. സമാന്തര സെഷനുകളിലും കരിയര്‍ എക്സ്പോയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എത്തി. റിയാദില്‍ ആദ്യമായാണ് ഗള്‍ഫ് മാധ്യമത്തിന്റെ എഡ്യുകഫേ എത്തുന്നത്. മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യ ദിനം സാന്നിധ്യമറിയിച്ചു.

രാവില മുതല്‍ വിവിധ സെഷനുകളിലായി ക്ലാസുകളും പഠന വേദികളും സജീവമായിരുന്നു. കൊച്ചി മെട്രോ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, റിയാദ് പ്രിൻസ് സുൽത്താൻ സര്‍വകലാശാല പ്രഫഷണൽ കൺസൾട്ടന്‍റ് ഡയറക്ടർ ഡോ. സാറ അൽശരീഫ് എന്നിവരാണ് രാവിലെ സെഷനുകല്‍ കൈകാര്യം ചെയ്തത്. മൈന്റ് റീഡറും മെന്‍റലിസ്റ്റുമായ ആദി ആദർശിന്റെ സെഷന്‍ വിദ്യാര്‍ഥികളെ പിടിച്ചിരുത്തി. സിജിയുടെ നേതൃത്വത്തില്‍ വിപുലമായ സമാന്തര സെഷനും നടന്നു.