LiveTV

Live

Saudi Arabia

കേരളത്തില്‍ ആദ്യമായി പിന്നോക്കകാര്‍ക്ക് വിദ്യഭ്യാസം നല്‍കിയത് അറബികള്‍- അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്

കേരളത്തില്‍ പോലീസ് സംവിധാനം നവീകരിക്കേണ്ട സമയം അതിക്രമിച്ചെന്ന് സമകാലിക സംഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ആദ്യമായി പിന്നോക്കകാര്‍ക്ക് വിദ്യഭ്യാസം നല്‍കിയത്  അറബികള്‍- അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്

കേരളത്തില്‍ ആദ്യമായി പിന്നോക്കകാര്‍ക്ക് വിദ്യഭ്യാസം നല്‍കിയത് കേരളത്തിലെത്തിയ അറബികള്‍ എന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം ദമ്മാമില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഇന്ത്യയും അറേബ്യയും തമ്മിലുള്ള ബന്ധം. അറബ് സംസ്‌കാരവും ഭാഷയും ഏറെ സ്വാധീനിക്കപ്പെട്ടത് കേരളത്തെയാണെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. കേരളത്തില്‍ പോലീസ് സംവിധാനം നവീകരിക്കേണ്ട സമയം അതിക്രമിച്ചെന്ന് സമകാലിക സംഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.