ഗള്‍ഫ് മാധ്യമം ഒരുക്കുന്ന എജു കഫെക്ക് നാളെ തുടക്കം
മുവായിരത്തിലധികം വിദ്യാര്‍ഥികളെത്തുമെന്ന് സംഘാടകര്‍

ഗൾഫ് മാധ്യമം ഒരുക്കുന്ന വിദ്യാഭ്യാസ കരിയർ ഫെസ്റ്റായ എജു കഫെക്ക് നാളെ റിയാദില്‍ തുടക്കമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മേള രണ്ട് ദിവസം നീണ്ടുനില്‍ക്കും. മുവ്വായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് നടക്കുക. ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്പരിപാടിയില് പങ്കെടുക്കും.
എട്ട് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാര്തികള്ക്കായാണ് ഗള്‍ഫ് മാധ്യമത്തിന്റെ എജു കഫേ. വിദ്യാര്‍ഥികളുടെ കരിയറും ഭാവിയും നിശ്ചയിക്കാനുള്ള അവസരം കൂടിയാണിത്. സൗദിയില്‍ എജു കഫേയുടെ മൂന്നാമത് എഡിഷനാണ് നാളെ തുടക്കമാവുക. രജിസ്ട്രേഷന് മുഖേന സൗജന്യമാണ് പ്രവേശനം. ഡോ. എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ഡോ. സംഗീത് ഇബ്രാഹിം, ഡോ. സാറ അൽശരീഫ്, മെൻറലിസ്റ്റ് ആദി ആദർശ് എന്നിവര്‍ മേളയിലെ പ്രധാന സെഷനുകളിലെത്തും.
ഇതുവരെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് രാവിലെ ഏഴ് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. റിയാദിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഇന്ത്യന്‍ എംബസി സഹകരണത്തോടെ നടത്തുന്ന മേള ഡി.സി.എം സുഹൈല്‍ അജാസ്ഖാനാണ് ഉദ്ഘാടനം ചെയ്യുക.