LiveTV

Live

Saudi Arabia

അമ്മയോടുള്ള അടങ്ങാത്ത സ്നേഹത്തിന് മലയാളി യുവാവിന് പിഴയില്‍ ഇളവ് നല്‍കി സൗദി അധികൃതര്‍

അമ്മയ്ക്ക് വേണ്ടി ഇവിടം വിടുമ്പോഴും സൗദി നല്‍കിയ സ്നേഹവും കരുണയും ബാക്കിയുണ്ട് സന്തോഷിന്

അമ്മയോടുള്ള അടങ്ങാത്ത സ്നേഹത്തിന് മലയാളി യുവാവിന് പിഴയില്‍ ഇളവ് നല്‍കി സൗദി അധികൃതര്‍

അമ്മയോടുള്ള അടങ്ങാത്ത സ്നേഹത്തിന് മലയാളി യുവാവിന് പിഴയില്‍ ഇളവ് നല്‍കി സൗദി അധികൃതര്‍. കോഴിക്കോട് സ്വദേശി സന്തോഷാണ് അള്‍ഷിമേഴ്സ് ബാധിച്ച അമ്മയെ ഒറ്റക്ക് വിടാതെ ഗള്‍ഫില്‍ ഒമ്പത് വര്‍ഷം കൂടെ താമസിപ്പിച്ചത്. വിസാ കാലാവധി കഴിഞ്ഞതിന് ലഭിച്ച വന്‍പിഴ, കഥയറിഞ്ഞതോടെ സൗദി ഭരണകൂടം ഇളവ് ചെയ്തു.

അമ്മയോടുള്ള അടങ്ങാത്ത സ്നേഹത്തിന് മലയാളി യുവാവിന് പിഴയില്‍ ഇളവ് നല്‍കി സൗദി അധികൃതര്‍

സൗദിയിലെ ദമ്മാമില്‍ ശരാശരി ശമ്പളക്കാരനാണ് കോഴിക്കോട് വേങ്ങേരി സ്വദേശി സന്തോഷ്. ഗള്‍ഫിലെ ഒരു ശരാശരി ശമ്പളക്കാരന്‍. പ്രവാസത്തിനിടയിലാണ് 82-കാരിയായ അമ്മക്ക് അള്‍ഷിമേഴ്സ് പിടിപെടുന്നത്. ഇതോടെ അമ്മയെ ഒറ്റക്ക് വിട്ടു പോരാന്‍ മനസ്സുവന്നില്ല. അങ്ങിനെ ഗള്‍ഫിലേക്ക് കൂടെകൂട്ടി.

സന്തോഷിന്‍റെ വിസയില്‍ അമ്മക്ക് സ്ഥിര വിസ ലഭിക്കില്ല. ഇതോടെ ഓരോ ആറുമാസത്തേക്കും വിസിറ്റ് വിസയെടുത്ത് അമ്മയുമായി നാട്ടില്‍ പോയി വരും. രോഗം കൂടുന്നതിനിടെ കൂടുതല്‍ പരിചരണം ആവശ്യമായി വന്നു. കൂട്ടായെത്തിയത് കണ്ണൂര്‍ സ്വദേശി ശ്രീജ.

ഇതിനിടെ രോഗം മൂര്‍ഛിച്ചു. വിസാ കാലാവധിയും കഴിഞ്ഞു. പിഴ വീണത് പതിനയ്യായിരം റിയാല്‍. നാട്ടില്‍ കൊണ്ടു പോകാതെ മറ്റു വഴിയില്ല. ഇതിനാല്‍ പൊതുപ്രവര്‍ത്തകന്റെ സഹായത്തോടെ സൗദി പാസ്പോര്‍ട്ട് വിഭാഗത്തിലെത്തി.

അമ്മയില്ലാതെ ജോലി തുടരാനാകില്ല സന്തോഷിന്. അതിനാല്‍ പ്രവാസം അവസാനിപ്പിച്ചാണ് മടക്കം. അമ്മയ്ക്ക് വേണ്ടി ഇവിടം വിടുമ്പോഴും സൗദി നല്‍കിയ സ്നേഹവും കരുണയും ബാക്കിയുണ്ട് സന്തോഷിന്