LiveTV

Live

Saudi Arabia

ചില്ലറ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിക്കാന്‍ സൗദി അരാംകോ

ഓട്ടോ മൊബൈല്‍, വ്യോമയാന മേഖലകളിലേക്കും വിപണനം വ്യാപിപ്പിക്കും അരാംകോ

ചില്ലറ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിക്കാന്‍ സൗദി അരാംകോ

ചില്ലറ വില്‍പ്പന മേഖലകളില്‍ സൗദി അരാംകോയുടെ പെട്രോള്‍ ബങ്കുകള്‍ വരുന്നത് ഏറെ പുതുമകളോടെ. ഉപഭോക്താക്കള്‍ക്ക് സ്വയം സേവന സംവിധാനം ഉള്‍പ്പെടെയുണ്ടാകും പുതിയ പമ്പുകളില്‍. ചില്ലറ വില്‍പന മേഖലയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഓഹരിവിപണിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി അരാംകോ. ഇതിന്റെ ഭാഗമായാണ് ചില്ലറ വില്‍പ്പനമേഖലയിലേക്കുള്ള ചുവടുവെപ്പ്. അത്യാധുനിക സംവിധാനങ്ങളോടെയാകും അരാംകോയുടെ പമ്പുകള്‍. ‌അതി വേഗത്തില്‍ ഇന്ധനം നിറക്കാന്‍ സാധിക്കും വിധത്തിലാണ് പുതിയ ബങ്കുകള്‍. ഡ്രൈവര്‍മാര്‍ക്ക് സഹായികളില്ലാതെ എണ്ണ നിറക്കാനും സൌകര്യമുണ്ടാകും. ക്രഡിറ്റ് - ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് പണമടക്കാനും വഴിയുണ്ട്. ഷോപ്പുകളും റസ്റ്റോറന്റുകളും ഉള്‍പ്പെടുത്തും.

ഓട്ടോ മൊബൈല്‍, വ്യോമയാന മേഖലകളിലേക്കും വിപണനം വ്യാപിപ്പിക്കും അരാംകോ. ലോകത്തെ തന്നെ എണ്ണ ഉത്പാദന ഭീമനാണ് സൗദി അരാംകോ. ചില്ലറ മേഖലയിലെ ഇവരുടെ പ്രവേശം ഈ മേഖലയിലെ സേവന നിലവാരം കൂട്ടുമെന്നുറപ്പ്.