LiveTV

Live

Saudi Arabia

സൗദിയില്‍ പന്ത്രണ്ടായിരത്തിലധികം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതര്‍

നിലവില്‍ ജോലിയുള്ള സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് ശരാശരി വരുമാനം മാത്രമാണുള്ളത്

സൗദിയില്‍ പന്ത്രണ്ടായിരത്തിലധികം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതര്‍

പന്ത്രണ്ടായിരത്തോളം സ്വദേശി എഞ്ചിനീയര്‍മാര്‍ തൊഴില്‍ രഹിതരാണെന്ന് സൌദിയിലെ എഞ്ചിനീയേഴ്സ് ഓര്‍ഗനൈസേഷന്‍. ആറ് മാസത്തിനകം മുഴുവന്‍ പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുമാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. നിലവില്‍ ജോലിയുള്ള സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് ശരാശരി വരുമാനം മാത്രമാണെന്നും സംഘടന വ്യക്തമാക്കുന്നു.

‘സൗദി ഓര്‍ഗനേസേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സി’നെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. നിലവില്‍ 12000 ത്തോളം സൗദി എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലില്ല. സോഷ്യല്‍ ഇന്‍ഷൂറന്‍സിന് കീഴില്‍ ചിലര്‍ക്ക് ജോലി ലഭ്യമാക്കിയിരുന്നു. 3500 റിയാലില്‍ താഴെയാണ് ഇവരുടെ വേതനമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 36,000 സൗദി എഞ്ചിനീയര്‍മാര്‍ കമ്മീഷനില്‍ അംഗങ്ങളായുണ്ട്. ഇതില്‍ ഒന്നര ലക്ഷത്തിലധികം (1,55,000) വിദേശികളായ എഞ്ചിനീയര്‍മാരുമുണ്ട്.

മുന്‍ കാലങ്ങളില്‍ രണ്ട് ലക്ഷത്തോളം വിദേശ എഞ്ചിനീയര്‍മാരുണ്ടായിരുന്നു. അതില്‍ 40,000 ത്തോളം പേര്‍ ജോലി വിട്ടുപോയി. എഞ്ചിനീയറിംഗ് ജോലികളില്‍ പത്ത് ശതമാനം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി കമ്പനികളില്‍ സമ്മര്‍ദ്ധം ചെലുത്തും. ഇത് വഴി അടുത്ത ആറ് മാസത്തിനകം തൊഴില്‍ രഹിതരായ സൗദി എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.