LiveTV

Live

Saudi Arabia

ഹറമുകളുടെ സാങ്കേതിക നവീരണത്തിന് സഹകരണ കരാര്‍ 

വിവര സാങ്കേതിക വിദ്യയിലെ നൂതന സാധ്യതകളുപയോഗിച്ച് ഹറം സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കും

ഹറമുകളുടെ സാങ്കേതിക നവീരണത്തിന് സഹകരണ കരാര്‍ 

സൗദിയില്‍ ഇരു ഹറമുകളിലെ സാങ്കേതിക-ഡിജിറ്റല്‍ സേവനങ്ങള്‍ നവീകരിക്കുന്നതിനായി സഹകരണ കരാര്‍. ഹറം ഭരണകാര്യവകുപ്പും വാര്‍ത്താ വിനിമയ സാങ്കേതിക മന്ത്രാലയവും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഹറം സന്ദര്‍ശകര്‍ക്ക് ഏറെ ഉപകാരപ്രദമാകും പുതിയ കരാര്‍.

ഇരു ഹറമുകളിലേയും സാങ്കേതിക-ഡിജിറ്റല്‍ സേവനങ്ങള്‍ നവീകരിക്കുകയാണ് ലക്ഷ്യം. വിവര സാങ്കേതിക വിദ്യയിലെ നൂതന സാധ്യതകളുപയോഗിച്ച് ഹറം സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സേവനം ലഭ്യമാക്കും. ഇരു ഹറം കാര്യമേധാവി ഷേക്ക് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസ്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ ആമിര്‍ അല്‍-സ്വാഹ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുതിയ കരാര്‍ ഏറെ പ്രാധാന്യമുള്ളതും, ഹറം സന്ദര്‍ശകര്‍ക്ക് വഴിതിരിവാകുന്നതുമായിരിക്കുമെന്ന് ഹറം കാര്യ വകുപ്പ് മേധാവി ഷേക്ക് അല്‍ സുദൈസ് പറഞ്ഞു. കഴിഞ്ഞ 56 വര്‍ഷത്തെ ഹറം കാര്യ വകുപ്പിന്റെ വിവിധ സേവനങ്ങളുള്‍പ്പെടുന്ന ഡോക്യുമെന്‍ട്രി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇരു ഹറമുകളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള തലത്തില്‍ തന്നെ മികവുറ്റതാണെന്ന് മന്ത്രി അല്‍-സ്വഹ പറഞ്ഞു.

കഴിഞ്ഞ ഹജ്ജ് കാലത്ത് സ്മാര്‍ട്ട് ഹജ്ജ് കാമ്പയിന്റെ ഭാഗമായി നിരവധി ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിരുന്നു. അതില്‍ സോഹ അപ്ലിക്കേഷന്‍ വളരെ പ്രധാനായിരുന്നു. അത് തീര്‍ത്ഥാടകന് ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വിശുദ്ധ സ്ഥലങ്ങളില്‍ വൈദ്യസഹായം തേടാന്‍ ഏറെ സഹായകരമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.