LiveTV

Live

Saudi Arabia

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരില്‍ ‘സനദ്’ സഹായനിധി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരില്‍ ‘സനദ്’ സഹായനിധി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരില്‍ സഹായനിധി ആരംഭിച്ചു. സനദ് എന്ന പേരിലാണ് സഹായ നിധി. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ സഹായിക്കാനുള്ള സംരംഭം എന്ന നിലക്കാണ് പുതിയ സഹായ നിധി.

കിരീടാവകാശിയുടെ പേരിലുള്ള വിവിധ ചാരിറ്റി സംരംഭങ്ങള്‍ ഇനി മുതല്‍ സനദിലൂടെ ഏകീകരിക്കും. മുഖ്യമായും കുടുംബ ജീവിതം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള സഹായമാണ് സനദ് ആദ്യത്തില്‍ പരിഗണന നല്‍കുക. യുവതീയുവാക്കള്‍ക്ക് വിവാഹ സഹായം കുടുംബത്തിന്റെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള സഹായം എന്നിവ ഇതില്‍ പരിഗണിക്കു. യുവതി, യുവാക്കളെ വിവാഹത്തിനും കുടുംബ ജീവിതത്തിനും പ്രേരിപ്പിക്കുക, മാന്യമായ ജീവിതത്തിന് അവസരമൊരുക്കുക എന്നിവയും സനദിന്റെ ലക്ഷ്യമാണ്. സനദ് ഫണ്ടിന് കീഴില്‍ വിവാഹ സഹായത്തിനായി 'സനദ് സിവാജ്' എന്ന പ്രത്യേ ഉപഫണ്ടും ഇതിനായി ആരംഭിച്ചിട്ടുണ്ട്.

കൂടാതെ രാജ്യത്തെ വിവിധ ചാരിറ്റി ഫണ്ടുകള്‍ക്ക് കിരീടാവകാശി നല്‍കി വരുന്ന ധനസഹായം, ചരിത്രപ്രാധാന്യമുള്ള പള്ളികളുടെ പുനര്‍നിര്‍മാണവും വികസനവും, തടവുകാരുടെ മോചനം, പുനരധിവാസം എന്നിവയുടെ ഏകീകരണവും സനദിലൂടെ പൂര്‍ത്തീകരിക്കും.