LiveTV

Live

Saudi Arabia

അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളും പാലിക്കാത്ത ആശുപത്രികള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളും പാലിക്കാത്ത ആശുപത്രികള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അടിസ്ഥാന സൗകര്യങ്ങളും നിയമങ്ങളും പാലിക്കാത്ത ആശുപത്രികള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗികളില്‍ നിന്നും പരിശോധനയില്‍ നിന്നും ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. പരിശോധനയില്‍ പരാതി തെളിഞ്ഞാല്‍ ലക്ഷം റിയാല്‍ മുതല്‍ പിഴയും തടവുമാണ് ശിക്ഷ.

രാജ്യത്തെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദിയില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിബന്ധനകള്‍ക്ക് വിധേയമായാണ്. ഇവ പാലിച്ചാണ് ആശുപത്രികളുടെ പ്രവര്‍ത്തനമെന്നത് ഉറപ്പു വരുത്തണം. വിവിധ പരിശോധനകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അത്യാഹിത വിഭാഗങ്ങളില്‍ ഉറപ്പു വരുത്തേണ്ട സേവനങ്ങളെ കുറിച്ചും മന്ത്രാലയം വിശദീകരിച്ചു. പകര്‍ച്ച വ്യാധി തടയാനുള്ള സംവിധാനം, മതിയായ ജീവനക്കാരുടെ എണ്ണം, സ്ഥാപനത്തിനും ജീവനക്കാര്‍ക്കും വേണ്ട ലൈസന്‍സുകള്‍, പരിചരണ മുറികള്‍, ആംബുലന്‍സും അനുബന്ധ സംവിധാനങ്ങളും എല്ലാം മികച്ച സേവന നിലവാരത്തിലുള്ളതാണെന്ന് ഉറപ്പു വരുത്തണം. ആവശ്യമായ ജീവനക്കാരും വേണം. ഇവ ലംഘിച്ചാല്‍ ഒരു ലക്ഷം റിയാല്‍ മുതലാണ് പിഴ. ആറ് മാസം വരം നീളുന്ന തടവ് ശിക്ഷയും ഉണ്ടാകും.