LiveTV

Live

Saudi Arabia

ജമാല്‍ ഖശോഗിയുടെ കൊലപാതകം; മൃതദേഹം കവറിലാക്കിയെന്ന് കരുതുന്ന ദൃശ്യം പുറത്ത് വിട്ട് തുര്‍ക്കിഷ് മാധ്യമങ്ങള്‍

ജമാല്‍ ഖശോഗിയുടെ കൊലപാതകം; മൃതദേഹം കവറിലാക്കിയെന്ന് കരുതുന്ന ദൃശ്യം പുറത്ത് വിട്ട് തുര്‍ക്കിഷ് മാധ്യമങ്ങള്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹം കോണ്‍സുല്‍ ജനറലുടെ വീട്ടിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന് കരുതുന്നവ തുര്‍ക്കി മാധ്യമങ്ങള്‍ പുറത്ത് വിട്ടു. അഞ്ച് ബാഗുകളില്‍ എത്തിച്ചത് ജമാല്‍ ഖശോഗിയുടെ മൃതദേഹമാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കേസില്‍ സൗദി-തുര്‍ക്കി അന്വേഷണം തുടരുകയാണ്.

സൗദി പൌരനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖശോഗി സൗദി കിരീടാവകാശിയുടെ വിമര്‍ശകനായിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് ഖശോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. സൗദിയിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടെന്നാണ് സൗദി വാദം. ആസൂത്രിതമെന്ന് തുര്‍ക്കിയും പറയുന്നു.

എന്നാല്‍ കോണ്‍സുലേറ്റില്‍ വെച്ച് കൊന്ന ശേഷം മൃതദേഹം ഏജന്റിന് കൈമാറിയെന്നാണ് സൗദി കസ്റ്റഡിയിലുള്ള കുറ്റാരോപിതരുടെ വാദം. ഇന്ന് തുര്‍ക്കി മാധ്യമങ്ങള്‍ പുറത്ത് വിട്ട ദൃശ്യമാണിത്. ഇതില്‍ നാലു പേര്‍ കയ്യില്‍ വലിയ പ്ലാസ്റ്റിക് ബാഗുകളുമായി കോണ്‍സുല്‍ ജനറലുടെ വീട്ടിലേക്ക് കയറി പോകുന്നത് കാണാം. ഈ ബാഗുകളില്‍ ഖശോഗിയുടെ മൃതദേഹമാണെന്ന് തുര്‍ക്കി മാധ്യമങ്ങല്‍ പറയുന്നു. ഇവ പിന്നീട് എന്തു ചെയ്തു എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. സൗദിയില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കാണ് ആര്‍ക്കാണ് ശരീരം കൈമാറിയെന്നത് അറിയൂ എന്ന് തുര്‍ക്കി പറയുന്നു. എന്നാല്‍ പ്രതികളെ വിട്ടു നല്‍കുന്നത് സൗദി ഭരണഘടനക്ക് വിരുദ്ധമാണെന്ന് സൗദിയും പറയുന്നു. ആസിഡൊഴിച്ച് നശിപ്പിച്ചു എന്ന് പറയുന്നതല്ലാതെ അത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ പോലുമില്ല.