LiveTV

Live

Saudi Arabia

സ്വദേശിവത്കരണം ശക്തമാക്കല്‍; ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും

സ്വദേശിവത്കരണം ശക്തമാക്കല്‍; ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും

സൗദിയിലെ സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സ്വദേശിവത്കരിക്കാന്‍ പദ്ധതിയുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി. കരാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ടെലികോം-ഐടി മേഖലയിലുമാണ് കൂടുതല്‍ സ്വദേശിവത്കരണം. കരാര്‍ അടുത്ത മാസം ഒപ്പുവെക്കും.

ബജറ്റനുബന്ധ ചര്‍ച്ചയിലാണ് തൊഴില്‍ മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി സ്വദേശിവത്കണ പദ്ധതികള്‍ അറിയിച്ചത്. കരാർ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് ഇതിനായി ഭൂരിഭാഗം ജോലികളും കണ്ടെത്തിയത്. വിദേശികൾക്കു പകരം 80,000 സൗദികൾക്ക് തൊഴിലവസരങ്ങൾ ഈ മേഖലയില്‍ ലഭ്യമാക്കും. ഇതിന് പാർപ്പിട മന്ത്രാലയവുമായും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സുമായും ചേര്‍ന്നാണ് കരാർ. ഇതടുത്ത മാസം ഒപ്പുവെക്കും. ടെലികോം, ഐ.ടി മേഖലയിലാണ് ബാക്കിയുള്ള തൊഴിലുകള്‍. ഈ മേഖലയില്‍ 15,000 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് അടുത്തയാഴ്ച ടെലികോം, ഐ.ടി മന്ത്രാലയവുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെക്കും. രണ്ടു വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിൽ നാൽപതിനായിരം തൊഴിലുകൾ വേറെയും കണ്ടെത്തിയിരുന്നു.

സ്വന്തമായി പദ്ധതികള്‍ തുടങ്ങുന്ന പൗരന്മാര്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കും. ഇതാണ് പുതിയ തീരുമാനങ്ങളില്‍ വിദേശികള്‍ക്കുള്ള ഏക ഗുണം.