LiveTV

Live

Saudi Arabia

സൗദിയിൽ ഓവർടേക്കിന് പിഴയില്ല; തെറ്റായ പിഴകള്‍ പുനഃപരിശോധിക്കും

സൗദിയിൽ ഓവർടേക്കിന് പിഴയില്ല; തെറ്റായ പിഴകള്‍ പുനഃപരിശോധിക്കും

സൗദിയിൽ മറ്റുവാഹനങ്ങളെ മറികടക്കുമ്പോഴുള്ള വേഗതക്ക് പിഴ ഈടാക്കില്ലെന്ന് ട്രാഫിക് വിഭാഗം. മോശം കാലാവസ്ഥകൊണ്ടും സാങ്കേതിക തകരാർ കൊണ്ടും ഈടാക്കുന്ന പിഴകള്‍ പുനഃപരിശോധിക്കും. വേഗപരിധിക്ക് മുകളിൽ വാഹനമോടിച്ചാൽ, വേഗതക്കനുസരിച്ചായിരിക്കും പിഴചുമത്തുകയെന്നും ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കി.

അമിതവേഗതക്ക് ചുമത്തുന്ന പിഴയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളാണ് പൊതുസമഹൂത്തിൽ നിലനിൽക്കുന്നതെന്ന് കാണിച്ചാണ് ട്രാഫിക് വിഭാഗത്തിന്റെ അറിയിപ്പ്. അമിത വേഗതക്ക് എല്ലായിപ്പോഴും ഒരേ പിഴയായിരിക്കില്ല. അനുവദിക്കപ്പെട്ടിരിക്കുന്ന വേഗപരിധിക്ക് മുകളിൽ വരുന്ന വേഗതക്കനുസരിച്ചാണ് പിഴചുമത്തുക. മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വേഗത അനുവദിച്ചിരിക്കുന്ന റോഡുകളിൽ 120ന് മുകളിൽ 130 വരെ പിഴചുമത്തുകയില്ല. എന്നാൽ 130ന് മുകളിൽ വരുന്ന ഓരോ 10 കിലോമീറ്റർ വർദ്ധിക്കുന്പോഴും പിഴയും കൂടും.

വേഗ പരിധി 140 ആയി നിശ്ചയിച്ച സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ഓരോ 5 കിലോമീറ്റർ വീതമാണ് പിഴ വർദ്ധിക്കുക. മറ്റുവാഹനങ്ങളെ മറികടക്കുന്ന സമയങ്ങളിൽ സാധാരണയായി വേഗത വർദ്ധിപ്പിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളെ പ്രത്യേകം പരിഗണിക്കുന്നതാണ്. മോശം കാലാവസ്ഥമൂലമോ, സാങ്കേതിക തകരാറുകൾ മൂലമോ സംഭവിക്കുന്ന തെറ്റായ പിഴകളെ കുറിച്ച് പരാതി നൽകിയാൽ പുനഃപരിശോധിക്കുമെന്നും ട്രാഫിക്ക് ഡയരക്ടറേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹുഫൂഫിൽ വെച്ച് ട്രാഫിക് നിയമലംഘനം നടത്തിയതിന് പിഴ ചുമത്തപ്പെട്ട സ്വദേശി, താൻ അവിടെ പോയിട്ടില്ലെന്നും തെറ്റായ പിഴയാണ് ചുമത്തിയതെന്നും സമൂഹമാധ്യമങ്ങളിലുടെ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പുനഃപരിശോധിക്കാമെന്നും ട്രാഫിക് ഡയരക്ടറേറ്റ് വ്യക്തമാക്കി.