LiveTV

Live

Saudi Arabia

മദീനയിലെ ചരിത്ര പ്രസിദ്ധമായ ഖുബാ പള്ളി ഇന്നു മുതല്‍‌ അടക്കില്ല

മദീനയിലെ ചരിത്ര പ്രസിദ്ധമായ ഖുബാ പള്ളി ഇന്നു മുതല്‍‌ അടക്കില്ല

മദീനയിലെ ചരിത്ര പ്രസിദ്ധമായ ഖുബാ പള്ളി ഇന്നു മുതല്‍‌ അടക്കില്ല. 24 മണിക്കൂറും പള്ളി തുറന്നിടാന്‍ സല്‍മാന്‍ രാജാവാണ് നിര്‍ദേശിച്ചത്. ഇവിടെയുള്ള പ്രാര്‍ഥന ഉംറക്ക് തുല്യമായി കരുതുന്നതിനാല്‍ തീരുമാനം വിശ്വാസികള്‍ക്ക് ഗുണമാകും.

പ്രവാചകന്‍ മഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം നടത്തിയ ശേഷം ശേഷം നിര്‍മിച്ചതാണ് മസ്ജിദുല്‍ ഖുബാ. ഇവിടെ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്നാണ് പ്രവാചക പാഠം. ഇതിനാല്‍ മദീനയില്‍ മസ്ജിദു നബവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നതും ഖുബായിലാണ്. സാധാരണ രാത്രിയടക്കുന്ന പള്ളി ഇനി അടച്ചിടില്ല. ഇന്നു മുതല്‍ മുഴുസമയം തുറന്നിടാന്‍ വേണ്ട നിയമനവും ക്രമീകരണവും പൂര്‍‌ത്തിയായി.

ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സല്‍മാന്‍ രാജാവിന്റെ മദീന സന്ദര്‍ശന വേളയിലെ നിര്‍ദേശ പ്രകാരമാണിത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ മദീന സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് തീരുമാനം. മക്ക, മദീന ഹറമുകള്‍ക്ക് ശേഷം സൗദിയില്‍ അടക്കാതിരിക്കുന്ന പള്ളിയും ഇനി ഖുബാ ആയിരിക്കും.