LiveTV

Live

Saudi Arabia

ഫലസ്തീൻ അഭയാർഥികളെ സഹായിക്കാന്‍ സൗദി നേതൃത്വത്തില്‍ വിശാലകൂട്ടായ്മക്ക് ശ്രമം

ഫലസ്തീൻ അഭയാർഥികളെ സഹായിക്കാന്‍ സൗദി നേതൃത്വത്തില്‍ വിശാലകൂട്ടായ്മക്ക് ശ്രമം

ഫലസ്തീൻ അഭയാർഥികളെ സഹായിക്കാന്‍ സൗദി നേതൃത്വത്തില്‍ വിശാലകൂട്ടായ്മക്ക് ശ്രമം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് നീക്കം. ജിദ്ദയില്‍ നടന്ന പ്രാഥമിക യോഗത്തിലെ തീരുമാനം അബൂദബിയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ അവതരിപ്പിക്കും.

ഫലസ്തീൻ അഭയാർഥികള്‍ക്കുള്ള സഹായം നേരത്തെ അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ യു.എൻ ഏജൻസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് സൗദിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായമാണ് ഇത്തവണ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ കാരണം. ഈ സാഹചര്യത്തിലാണ് അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതിന് പ്രത്യക ഫണ്ട് സ്ഥാപിക്കാൻ ഒ.ഐ.സി ശ്രമം. ഇതേകുറിച്ച് വിശകലനം ചെയ്യാൻ ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങിയ വിദഗ്ദ സമിതി യോഗം കഴിഞ്ഞ ദിവസം ചേർന്നു. 50 ലക്ഷത്തിലേറെ വരുന്ന ഫലസ്തീൻ അഭയാർഥികളെ ലക്ഷ്യമിട്ട് സഹായ പദ്ധതിയുടെ പ്രാഥമിക രൂപരേഖ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. യോഗത്തിലെ തീരുമാനങ്ങൾ അടുത്ത മാർച്ചിൽ അബുദാബിയിൽ ചേരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് സമർപ്പിക്കും.